|    Nov 22 Wed, 2017 11:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിജിലന്‍സ് നടപടി: പ്രതികരിക്കാനില്ലെന്ന് സുധീരന്‍

Published : 5th September 2016 | Posted By: SMR

വടകര: മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ വീട്ടിലും ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും വിജിലന്‍സ് റെയ്ഡ് നടത്തി എഫ്‌ഐആര്‍ സമര്‍പ്പിച്ച വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഈ ഒരു സാഹചര്യത്തില്‍ താന്‍ അതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നുംതന്നെ പറയുന്നില്ലന്നും അദ്ദേഹം വ്യക്തമാക്കി.
നാദാപുരം ചാലപ്പുറത്ത് വച്ച് കൊല്ലപ്പെട്ട യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെ വടകരയിലെത്തിയ സുധീരന്‍ മാധ്യമപ്രവര്‍ത്തകരുടെ വീണ്ടും വീണ്ടുമുള്ള ചോദ്യത്തോടാണ് ഇങ്ങനെ പ്രതികരിച്ചത്. അനധികൃതമായ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കെ ബാബുവിനെ വിജിലന്‍സ് കേസെടുത്ത് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.
അതേസമയം, കെപിസിസി പ്രസിഡന്റിന്റെ മൗനം വലിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരിനെതിരേ പ്രതികരണം നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക