|    Feb 21 Wed, 2018 11:14 am
Home   >  Todays Paper  >  page 10  >  

വിജിലന്‍സ് തത്തകള്‍ പാറിപ്പറക്കുന്നു

Published : 21st January 2017 | Posted By: fsq

 

അരങ്ങും അണിയറയും അകതാരവുമെല്ലാം തിരക്കിലമരുമ്പോഴും പനംതത്തകളെപ്പോലെ അവരെല്ലായിടത്തുമുണ്ട്. കൂട്ടിലടയ്ക്കുമോ അതോ ക്ലീന്‍ചീറ്റ് നല്‍കുമോ എന്നു മാത്രമാണ് അറിയേണ്ടത്. കലോല്‍സവ വേദികളില്‍ മാത്രമല്ല, തൂണും തുരുമ്പുമെല്ലാം പൊടിതട്ടി നോക്കുന്നുണ്ട്്. വല്ല അരിമണിയെങ്കിലുമുണ്ടോയെന്നറിയാന്‍. മല്‍സരാര്‍ഥികളെയും രക്ഷിതാകളെയും അധ്യാപകരെയും വിഡ്ഢികളാക്കി ചെറുന്യൂനപക്ഷം ഫലം അട്ടിമറിക്കുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ വിജിലന്‍സ് ആന്റ് ആന്റി കറപ്്ഷന്‍ ബ്യൂറോയില്‍ നിന്നുള്ള പ്രത്യേകസംഘമാണ് നിരീക്ഷിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്നു വേറിട്ട്, താഴേതട്ടില്‍ നിന്നു തന്നെ പിടികൂടുകയെന്ന ലക്ഷ്യത്തോടെ ഇക്കുറി ജില്ലാ കലോല്‍സവങ്ങളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. 14 ജില്ലാ കലോല്‍സവവേദികളിലും നടത്തിയ നിരീക്ഷണങ്ങളുടെയും അന്വേഷണത്തിന്റെയും വിശദറിപോര്‍ട്ടുമായാണ് സംഘം കണ്ണൂരിലെത്തിയത്. സംശയനിഴലിലുള്ളകലാപ്രതിഭകള്‍, അവരുടെ മാതാപിതാക്കള്‍, അധ്യാപകര്‍, പരിശീലകര്‍ എന്നിവരെല്ലാം സദാനിരീക്ഷണത്തിലാണ്. വിജിലന്‍സിന്റെ കണ്ണൂര്‍ യൂനിറ്റിനു പുറമെ മറ്റു ജില്ലകളില്‍ നിന്നെല്ലാമെത്തുന്ന സംഘം മൂന്നുപേരായാണു വേദികള്‍ മണത്തറിയുന്നത്. പ്രത്യേകിച്ച്, ജില്ലാ കലോല്‍സവത്തില്‍ തഴയപ്പെട്ട നര്‍ത്തകി കത്തെഴുതിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെടുകയും, അതേ വിദ്യാര്‍ഥിനി ഒന്നാമതെത്തുകയും ചെയ്ത പശ്ചാത്തലത്തില്‍. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഐ എസ് അനര്‍ഘയെ മുഖ്യമന്ത്രി നേരില്‍ക്കണ്ട് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. എന്നിട്ടും പരാതികള്‍ക്കു കുറവൊന്നുമില്ല. വിജിലന്‍സിലെത്തുന്ന പരാതികളില്‍ പരാമര്‍ശമുള്ളവരെപ്രത്യേക കോഡ് ഉപയോഗിച്ചാണ് നിരീക്ഷിക്കുന്നത്. എന്നിട്ടും ചില അപശബ്്ദങ്ങളുയയരുകയും അവരെ കൂട്ടിലടയ്ക്കുകയും ചെയ്തില്ലെങ്കില്‍ ആരിലാണ് പ്രതീക്ഷയര്‍പ്പിക്കേണ്ടതെന്ന ഉള്ളുനീറുന്ന ചോദ്യങ്ങളും ബാക്കിയാവില്ലേ…?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss