|    Jul 21 Sat, 2018 5:32 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തതിന് എതിരേ കോടതി

Published : 26th September 2017 | Posted By: fsq

 

കൊച്ചി: 12 ഡിജിപിമാര്‍ സംസ്ഥാനത്ത് എന്തിനാണെന്നും ഇവരുടെ നിയമനങ്ങള്‍ ചട്ടപ്രകാരമാണോയെന്നും ഹൈക്കോടതി. ഇത്രയുംപേരെ ഡിജിപിമാരാക്കിയിട്ടും വിജിലന്‍സ് ഡയറക്ടറെ നിയമിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും സിംഗിള്‍ ബെഞ്ച് ആരാഞ്ഞു. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ട് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി പുതിയ നിയമനങ്ങളെക്കുറിച്ച് ചോദിച്ചത്. ഡിജിപി റാങ്കിലുള്ളവരെയാണ് വിജിലന്‍സ് ഡയറക്ടറായി നിയമിക്കേണ്ടതെങ്കിലും അക്കാര്യം ഇപ്പോഴും പരിഹരിച്ചിട്ടില്ലെന്ന് കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്കെതിരേ നല്‍കിയ പരാതിയിലാണു വിജിലന്‍സ് കേസെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss