|    Mar 25 Sat, 2017 3:18 pm
FLASH NEWS

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ജേക്കബ് തോമസ്

Published : 18th October 2016 | Posted By: Navas Ali kn

jacob-thomas
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നല്‍കി. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്നാണ് കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. തുടര്‍ച്ചയായുണ്ടാകുന്ന വിമര്‍ശനങ്ങളാണ് അദ്ദേഹത്തെ രാജി നല്‍കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ രാവിലെ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ ആരോപണങ്ങള്‍ ഉയര്‍ത്തി തന്നെ സ്ഥാനത്തു നിന്നും മാറ്റണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ കാരണം അവര്‍ ആഗ്രഹിക്കുന്നതു പോലെ  സ്ഥാനം ഒഴിയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഇതിനു ശേഷം വൈകുന്നേരമാണ് സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തുനല്‍കിയത്.

(Visited 159 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക