|    Jan 19 Thu, 2017 1:54 am
FLASH NEWS

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിയമനത്തിനെതിരേ ഹരജി

Published : 27th September 2016 | Posted By: SMR

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്നും നീക്കി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ജേക്കബ് തോമസ് കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എം ഡിയായിരിക്കെ നിയമവിരുദ്ധമായി അവധിയെടുത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്‌തെന്നാരോപിച്ചാണ് ഹരജി.
ഗവേഷണത്തിനെന്ന് കാണിച്ചാണ് മൂന്നുമാസത്തെ അസാധാരണ അവധിയെടുത്തത്. എന്നാല്‍, സര്‍ക്കാര്‍ അനുമതിയില്ലാതെ ടികെഎം മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്വകാര്യ സ്ഥാപനത്തില്‍ 1,69,500 രൂപ ശമ്പളത്തില്‍  ഡയറക്ടറായി ജോലി ചെയ്തു. ഇത് ഓള്‍ ഇന്ത്യ സര്‍വീസ് ചട്ടത്തില്‍ 13 (1) (ബി)ക്ക് വിരുദ്ധമാണെന്നും ഹരജി ചുണ്ടിക്കാട്ടുന്നു. 2011 നവംമ്പര്‍ പത്തിന് ഇതു സംബന്ധിച്ച് വിജിലന്‍സിന് രഹസ്യ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല.
ഇതിന് പുറമേ പോര്‍ട്ട് മൈനിങ് ഡയറക്ടര്‍ ആയിരിക്കെ മണ്ണ്മാന്തി കപ്പല്‍ വാങ്ങിയത് സംബന്ധിച്ചും അലമാര വാങ്ങിയതിലെ ക്രമക്കേടും ചൂണ്ടിക്കാട്ടി സത്യന്‍ നരവൂര്‍ 2015ല്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച പരാതിയിലും അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ സോളാര്‍ പാനല്‍ അഴിമതി സംബന്ധിച്ചും ആക്ഷേപമുയര്‍ന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. അതിനാല്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമനം റദ്ദാക്കി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിനോയ് എ എസാണ് ഹരജി നല്‍കിയത്. എന്നാല്‍, ഇത്തരത്തിലൊരു ഹരജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിശദാംശങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കണമെന്നും കോടതി സര്‍ക്കാരിന്  നിര്‍ദേശം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക