|    Jul 21 Sat, 2018 5:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിജിലന്‍സ് ഡയറക്ടര്‍ ഓഫിസിലെ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കു പിഴ

Published : 11th September 2017 | Posted By: fsq

 

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം വിവരം നല്‍കാത്തതിന് വിജിലന്‍സ് ഡയറക്ടര്‍ ഓഫിസിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ശ്രീകുമാരിയില്‍ നിന്നു 2000രൂപ പിഴ ഈടാക്കാന്‍ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോ ള്‍ ഉത്തരവിട്ടു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എറണാകുളം എക്‌സി. എന്‍ജിനീയര്‍ കെ ടി ബിന്ദുവിനെതിരേ വിജിലന്‍സ് നടത്തുന്ന അന്വേഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലാത്തതിനാലും ജോലിത്തിരക്ക്മൂലം വീഴ്ച സംഭവിച്ചതാണെന്നുമുള്ള വിശദീകരണം തള്ളിക്കൊണ്ടാണ് വിവരാവകാശ കമ്മീഷന്‍ പിഴ ചുമത്തിയത്. ജോമോന്‍ നല്‍കിയ സമാനമായ മൂന്ന് അപ്പീല്‍ പെറ്റീഷനുകളില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എ ശ്രീകുമാരിയില്‍ നിന്ന് ആകെ 7000 രൂപ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍ ശിക്ഷിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്.സര്‍ക്കാര്‍ ഓഫിസുകളില്‍ വിവരാവകാശ നിയമപ്രകാരം വിവരം നിഷേധിച്ചതിനെതിരേ വിവരാവകാശ കമ്മീഷനില്‍ ഏറ്റവുമധികം അപ്പീല്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുള്ളത് വിജിലന്‍സിനെതിരേയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss