|    Feb 23 Fri, 2018 2:04 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിജിലന്‍സ് ഡയറക്ടര്‍ക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

Published : 11th January 2017 | Posted By: fsq

 

തിരുവനന്തപുരം: മുന്‍മന്ത്രി ഇ പി ജയരാജന്‍ ഒന്നാംപ്രതിയായിട്ടുള്ള ബന്ധുനിയമന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കുകൂടി അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച കത്ത് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പ്രതിപക്ഷനേതാവ് കൈമാറി. സുധീര്‍ നമ്പ്യാരുടെ നിയമനം സംബന്ധിച്ച് വ്യവസായവകുപ്പ് അഡീഷനല്‍ സെക്രട്ടറി പോള്‍ ആന്റണി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കത്തുകള്‍ അയച്ചിട്ടുണ്ടെന്ന് റിപോ ര്‍ട്ടുണ്ട്. മാത്രമല്ല, ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞതുമാണ്. ഇക്കാരണത്താലാണ് കേസില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെടുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മാനേജിങ് ഡയറക്ടര്‍മാരുടെ തസ്തികയിലേക്കുള്ള നിയമനങ്ങള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വിജിലന്‍സ് വകുപ്പിന്റെ അറിവോടെയായിരിക്കണമെന്നതാണ് ഔദ്യോഗിക രീതി. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി അറിയാതെ നിയമനം നടത്താന്‍ സാധ്യമല്ല. ഇ പി ജയരാജന്റെ ബന്ധുക്കളുടെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളില്‍ മുഖ്യമന്ത്രിയുടെ പരിഗണയ്ക്കു വിടണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഈ ഫയലുകള്‍ കണ്ടുവെന്ന കാര്യം വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ഇത്തരം നിയമനങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചനയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss