|    May 24 Wed, 2017 6:14 am
FLASH NEWS

വിജിലന്‍സ് ചമഞ്ഞ് മോഷണം: പ്രതികളെക്കുറിച്ച് സൂചന

Published : 21st August 2016 | Posted By: SMR

പെരുമ്പാവൂര്‍: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പട്ടാപ്പക ല്‍ വീട് കൊള്ളയടിച്ച മോഷ്ടാക്കളെക്കുറിച്ച് പോലിസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായി സൂചന. എന്നാല്‍, ഈ വിവരങ്ങളൊന്നും പോലിസ് പുറത്തുവിട്ടിട്ടില്ല. ഇതിനുമുമ്പും സമാനരീതിയിലുള്ള മോഷണങ്ങള്‍ നടത്തിയവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായാണ് പോലിസ് അറിയിക്കുന്നത്.
മോഷ്ടാക്കള്‍ കൊണ്ടുപോയ വീട്ടുകാരുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. എന്നാല്‍, സംഭവം നടന്ന വീടുമായി വ്യക്തമായി ബന്ധമുള്ള ആളുകളാണോ ഇതിനു പിന്നിലുള്ളതെന്ന് പോലിസ് സംശയിക്കുന്നുണ്ട്.
കവര്‍ച്ച നടന്ന സമയത്ത് വീട്ടുടമസ്ഥനായ സിദ്ദീഖുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഇവര്‍ സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് ഈ നിലയ്ക്ക് അന്വേഷിക്കുന്നത്. അതുപോലെ വീട്ടിലേക്കെത്താവുന്ന വഴികളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിച്ചുവരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day