|    Oct 20 Fri, 2017 8:05 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിജിലന്‍സ് ചമഞ്ഞ് മോഷണം : തീവ്രവാദബന്ധമെന്ന് പോലിസ്

Published : 19th October 2016 | Posted By: SMR

കൊച്ചി: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പെരുമ്പാവൂര്‍ സ്വദേശി സിദ്ദീഖിന്റെ വീട്ടില്‍ റെയ്ഡ് നടത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ക്ക് തീവ്രവാദബന്ധവുമുണ്ടെന്നും ഇവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതുണ്ടെന്നും കാട്ടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പോലിസ് പ്രത്യേക അപേക്ഷ സമര്‍പ്പിച്ചു.
കേസിലെ അഞ്ചുമുതല്‍ ഏഴുവരെ പ്രതികളായ കോട്ടയം പെരുമ്പായിക്കാട് സ്വദേശികളായ  വടക്കേപറമ്പില്‍ രഞ്ചന്‍ (54), പടിഞ്ഞാറേക്കാലയില്‍ രാജേഷ്‌കുമാര്‍ (43), മഠത്തിപറമ്പില്‍ നസീര്‍ (46) എന്നിവരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കുന്നതിനായി പെരുമ്പാവൂര്‍
ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍ ആണ് അപേക്ഷ സമര്‍പ്പിച്ചത്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ മൊഴിയെടുത്തപ്പോഴാണു കവര്‍ച്ചചെയ്ത പണം തീവ്രവാദപ്രവര്‍ത്തനത്തിനുള്ള ഫണ്ടായി ഉപയോഗിക്കുന്നുണ്ടെന്ന് അറിയാനായതെന്ന് പോലിസ് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.
2016 ആഗസ്ത് 19നാണ് എട്ടുപേര്‍ ചേര്‍ന്നു പെരുമ്പാവൂര്‍ സ്വദേശി സിദ്ദീഖിന്റെ വീട്ടില്‍ നിന്ന് 40 പവന്‍ സ്വര്‍ണവും ഒമ്പതുലക്ഷത്തോളം രൂപയും കവര്‍ന്നത്. പ്രതികള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം, അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം എന്നീ വകുപ്പുകളാണു ചുമത്തിയത്. അജീഷ്, അബ്ദുള്‍ ഹാലിം, ഷംനാദ്, ഫാസിര്‍, മുഹമ്മദ് റാഹീസ്, സനൂപ് തുടങ്ങിയവരാണ് കേസിലെ മറ്റു പ്രതികള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക