|    Apr 25 Tue, 2017 11:53 pm
FLASH NEWS

വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച നടത്തിയ കേസില്‍ കീഴടങ്ങിയ പ്രതികള്‍ പോലിസ് കസ്റ്റഡിയില്‍

Published : 10th November 2016 | Posted By: SMR

പെരുമ്പാവൂര്‍: വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച നടത്തിയ കേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. കോട്ടയം പൂവന്‍തുരുത്ത് സ്വദേശി പടിഞ്ഞാറേക്കാലായില്‍ വീട്ടില്‍ രാജേഷ് (43), പെരുമ്പായിക്കാട്ട് സ്വദേശി മടത്തിപറമ്പില്‍ വീട്ടില്‍ നസീര്‍(46)എന്നിരാണ് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്. പെരുമ്പാവൂര്‍ പാറപ്പുറം പാളിപ്പറമ്പില്‍ വീട്ടില്‍ സിദ്ധീഖിന്റെ വീട്ടില്‍ നിന്നു കഴിഞ്ഞ ആഗസ്ത്് 19ന് ഉച്ചയ്ക്ക് 1.30 ഒാടെ മോഷണം നടന്നത്. വിജിലന്‍സ് ചമഞ്ഞെത്തിയ സംഘം അലമായരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം തെളിവെടുപ്പിനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. 14 പ്രതികളുള്ള കേസില്‍ ഇതുവരെ ഒമ്പത് പ്രതികളാണ് പിടിയിലായിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട് പെരുമ്പാവൂര്‍ പൊലിസ് അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day