|    May 27 Sat, 2017 6:17 am
FLASH NEWS

വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച: പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

Published : 27th August 2016 | Posted By: SMR

പെരുമ്പാവൂര്‍: വിജിലന്‍സ് ചമഞ്ഞ് പട്ടാപ്പകല്‍ പെരുമ്പാവൂര്‍ പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ദീഖിന്റെ വീട്ടില്‍ക്കയറി സ്വര്‍ണം ഉള്‍പ്പെടെ 15 ലക്ഷം രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ന്ന കേസില്‍ കോടതിയില്‍ ഹാജരാക്കിയ പ്രധാന പ്രതികളായ കണ്ണൂര്‍ താഴകത്ത് അബ്ദുല്‍ ഹാലിം(39) മലപ്പുറം പൊന്നാനി തണ്ണി തുറക്കല്‍ ഷംനാദ് (27)എന്നിവരെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു.
കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പോലിസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയത്. സംഭവം ആസൂത്രണം ചെയ്തയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അന്വേഷണത്തിന്റെ ഭാഗമായി പോലിസ് കസ്റ്റഡിയിലുണ്ട്.
പെരുമ്പാവൂര്‍ എം എച്ച് കവല സ്വദേശി ചെന്താര അജിംസ് (36), കോട്ടപ്പുറം ആലങ്ങാട് മുട്ടുങ്ങല്‍ സനൂപ് (26), കടുങ്ങല്ലൂര്‍ മുപ്പത്തടം വട്ടപ്പന പറമ്പില്‍ റഹീസ് (20) എന്നിവരാണു നേരത്തെ അറസ്റ്റിലായിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day