|    Apr 19 Thu, 2018 10:31 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Published : 26th August 2016 | Posted By: SMR

പെരുമ്പാവൂര്‍: വിജിലന്‍സ് ചമഞ്ഞ് പട്ടപ്പാകല്‍ പെരുമ്പാവൂര്‍ പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ദീഖിന്റെ വീട്ടില്‍ കയറി സ്വര്‍ണം ഉള്‍പ്പെടെ 15 ലക്ഷം രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ന്ന കേസില്‍ രണ്ടുപേരെക്കൂടി ഇന്നലെ പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ വടക്കേ തെരുവ് താഴകത്ത് അബ്ദുല്‍ ഹാലിം (39), മലപ്പുറം പൊന്നാനി വെളിയംകോട് പാലപ്പെട്ടി ഗവ. എല്‍പി സ്‌കൂളിനു സമീപം താമസിക്കുന്ന ഷംനാദ് (27) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരെ പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്ര തികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലിസ് കസ്റ്റഡിയില്‍ ഇന്ന് വാങ്ങിയേക്കും. കേസില്‍ 14 പേരാണു പ്രതികള്‍. ഇതില്‍ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെട്ട മൂന്നു പ്രതികളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂര്‍ എം എച്ച് കവല സ്വദേശി ചെന്താര അജിംസ് (36), കോട്ടപ്പുറം ആലങ്ങാട് മുട്ടുങ്ങല്‍ സനൂപ് (26), കടുങ്ങല്ലൂര്‍ മുപ്പത്തടം വട്ടപ്പന പറമ്പില്‍ റഹീസ് (20) എന്നിവരാണു നേരത്തെ അറസ്റ്റിലായിരുന്നത്. തുടര്‍ന്ന് ഇവരെ കോടതിയില്‍ ഹാജരാക്കി പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്.
ഹാലീമിന്റെ കൂട്ടാളി ഹാരീസ് ഉള്‍പ്പെടെയുള്ളവരെ അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. തൊണ്ടിമുതലുകളില്‍ സ്വര്‍ണ മൊഴിച്ചുള്ളവ ലഭിച്ചുവെന്ന് പോലീസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss