|    Jan 20 Fri, 2017 11:21 am
FLASH NEWS

വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച; പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

Published : 24th August 2016 | Posted By: SMR

പെരുമ്പാവൂര്‍: വിജിലന്‍സ് ചമഞ്ഞ് പട്ടാപ്പകല്‍ പെരുമ്പാവൂര്‍ പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ദീഖിന്റെ വീട്ടില്‍കയറി സ്വര്‍ണം ഉള്‍പ്പെടെ 15 ലക്ഷം രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ന്ന കേസില്‍ പിടികൂടിയ മൂന്നു പ്രതികളെയും ഏഴു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വാങ്ങി. പെരുമ്പാവൂര്‍ എം എച്ച് കവല സ്വദേശി ചെന്താര അജിംസ് (36) കോട്ടപ്പുറം ആലങ്ങാട് മുട്ടുങ്ങല്‍ സനൂപ് (26) കടുങ്ങല്ലൂര്‍ മുപ്പത്തടം വട്ടപ്പന പറമ്പില്‍ റഹീസ് (20) എന്നിവരെയാണ് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടത്.
കവര്‍ച്ച നടത്തിയ സംഘത്തിലെ മിക്കവരെയും പോലിസ് വലയിലാക്കിയിട്ടുണ്ട്. അജിംസ്, മുമ്പ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുള്ള അബ്ദുല്‍ ഹാലിം, കണ്ണൂര്‍ സ്വദേശികളായ ഹാരിസ്, ഷംനാദ് എന്നിവരുള്‍പ്പെടെ 14 പേരാണ് കവര്‍ച്ചാസംഘത്തില്‍ ഉണ്ടായിരുന്നത്. കവര്‍ച്ചയ്ക്കു നേരിട്ട് ബന്ധമില്ലാത്ത റഹീസ് 13ാം പ്രതിയും സനൂപ് 14ാം പ്രതിയുമാണ്.  സ്‌ഫോടനക്കേസ് പ്രതി തടിയന്റവിട നസീറുമായി ബന്ധമുള്ള അബ്ദുല്‍ ഹാലിം ഉള്‍പ്പെടെയുളള മറ്റു ചിലര്‍ പോലിസ് കസ്റ്റഡിയില്‍ ഉണ്ടെങ്കിലും ഇവരെ എന്‍ഐഎ ചോദ്യം ചെയ്തുവരുന്നതാണ് ഇവരുടെ അറസ്റ്റ് വൈകാന്‍ കാരണം.
ഒന്നാം പ്രതി അജിംസിന്റെ വീട്ടില്‍ പോലിസ് നടത്തിയ പരിശോധനയില്‍ ഒരു തോക്ക്, വടിവാള്‍, രണ്ടു കത്തി, രണ്ടു സിം കാര്‍ഡ്, 13 മുദ്രപത്രങ്ങള്‍ എന്നിവ കണ്ടെടുത്തിരുന്നു. ഗൂഢാലോചന, പോലിസ് യൂനിഫോം ധരിക്കല്‍, ആള്‍മാറാട്ടം, കൂട്ടായ കവര്‍ച്ച എന്നീ കേസുകളാണ് ഇവര്‍ക്കെതിരേ ചാര്‍ജ് ചെയ്തിട്ടുള്ളത്. കവര്‍ച്ചാ സംഘത്തില്‍പ്പെട്ട മിക്കവരും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.  കവര്‍ച്ച നടത്തിയ മുഴുവന്‍ തൊണ്ടി സാധനങ്ങളും പോലിസിന് ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ഇന്നോവ കാറും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക