|    Dec 17 Sun, 2017 7:35 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച: മൂന്നു പേര്‍ അറസ്റ്റില്‍

Published : 23rd August 2016 | Posted By: SMR

പെരുമ്പാവൂര്‍: വിജിലന്‍സ് ചമഞ്ഞ് പട്ടാപ്പകല്‍ പെരുമ്പാവൂര്‍ പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ദീഖിന്റെ വീട്ടില്‍കയറി സ്വര്‍ണം ഉള്‍പ്പെടെ 15 ലക്ഷം രൂപയുടെ സാധന സാമഗ്രികള്‍ കവര്‍ന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസം പിടിയിലായ  പ്രധാന സൂത്രധാരനുള്‍പ്പെടെ മൂന്നു പേരുടെ അറസ്റ്റ് ഇന്നലെ പെരുമ്പാവൂര്‍ പൊലിസ് രേഖപെടുത്തി.
പെരുമ്പാവൂര്‍ എം എച്ച് കവല സ്വദേശി ചെന്താര വീട്ടില്‍ അജിംസ് (36) കോട്ടപ്പുറം ആലങ്ങാട് മുട്ടുങ്ങല്‍ വീട്ടില്‍ സനൂപ് (26) കടുങ്ങല്ലൂര്‍ മുപ്പത്തടം വട്ടപ നപറമ്പില്‍ റഹീസ് (20) എന്നിവരുടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കവര്‍ച്ച സംഘത്തില്‍ 10ല്‍ കൂടുതല്‍ പേരുണ്ടായിരുന്നു. മുഖ്യ സൂത്രധാരനായ അജിംസ് സിദ്ദീഖിന്റെ വീടിന് സമീപം ഒന്നര വര്‍ഷക്കാലം താമസിച്ചിരുന്നു.
നാലു മാസം മുമ്പാണ് ഇവിടെ നിന്നും ഇയാള്‍ താമസം മാറിയത്. സിദ്ദീഖിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന അജിംസ് സിദ്ദീഖ് വീട്ടിലില്ലാത്ത നേരം നോക്കി കളവിനായി ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു. അജിംസ് നേരത്തേ സ്വര്‍ണക്കടത്ത് കേസിലും ഗുണ്ടാ ആക്രമണ കേസിലും പ്രതിയാണ്.
കളവിനായി അജിംസിന്റ സുഹൃത്ത് സനൂപ് മൂഖാന്തരം റഹീസിനെ വാഹനം എല്‍പി ക്കുകയായിരുന്നു. റഹീസ് ഇതിനായി  ആള്‍ട്ടോ കാര്‍ റെന്റിനെടുത്തു.  പദ്ധതികള്‍ തയ്യാറാക്കി ക്വട്ടേഷന്‍ സംഘത്തിന് അജിംസ് വിവരങ്ങള്‍ കൈമാറി. മോഷണത്തിനായി എത്തിയ ഇന്നോവയിലുണ്ടായിരുന്നവരാണ് സിദ്ദീഖിന്റെ വീട്ടില്‍ കയറിയത്. ഈ സമയം അജിംസിന് ആള്‍ട്ടോ കാര്‍ ഏര്‍പ്പാടാക്കി നല്‍കിയ സനൂപ് കവര്‍ച്ച നടത്തിയ ദിവസം ഇവര്‍ക്കൊപ്പമില്ലായിരുന്നുവെന്നാണ് വിവരം.
മോഷണം തീവ്രവാദത്തിന് പണം കണ്ടെത്താനല്ല
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ പട്ടാപ്പകല്‍ വിജിലന്‍സ് ചമഞ്ഞ് വീട്ടില്‍ കയറി സ്വര്‍ണമടക്കം 15 ലക്ഷം രൂപയോളം കവര്‍ന്ന സംഘം തീവ്രവാദത്തിനായി പണം കണ്ടെത്താനല്ല മോഷണം നടത്തിയതെന്ന് പോലിസ്. എന്നാല്‍, ഇവരില്‍ പിടിയിലായ ചിലര്‍ മുമ്പ് തടിയന്റവിട നസീര്‍ നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്തവരായിരുന്നു. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലും ഒരാള്‍ പ്രതിയാണ്.
ക്വട്ടേഷന്‍ സംഘത്തില്‍ ചിലര്‍ക്കെതിരേ യുഎപിഎ ചുമത്തിയിട്ടുണ്ടെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കളവ് പണം തീവ്രവാദ പ്രവര്‍ത്തനത്തിനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത പടച്ചത്. അജിംസിനൊപ്പം ആലങ്ങാട് സ്വദേശി മുട്ടുങ്ങല്‍ സനൂപ് (26) കെടങ്ങല്ലൂര്‍ വട്ടപ്പന പറമ്പില്‍ വീട്ടില്‍ റഹീസ് (20) എന്നിവരാണ് പോലിസ് പിടിയിലായത്. സനൂപോ റഹീസോ മുന്‍ കേസുകളില്‍ പ്രതിയല്ലെന്നും പോലിസ് വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss