|    Jan 18 Wed, 2017 1:41 pm
FLASH NEWS

വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച: രണ്ടു പേര്‍ കൂടി പിടിയില്‍

Published : 22nd August 2016 | Posted By: G.A.G

പെരുമ്പാവൂര്‍: വിജിലന്‍സ് ചമഞ്ഞ് പട്ടാപ്പകല്‍ പെരുമ്പാവൂരിലെ വീട്ടില്‍ കയറി സ്വര്‍ണമുള്‍പ്പെടെ 15 ലക്ഷം രൂപയുടെ സാധന സാമഗ്രികള്‍ കവര്‍ന്ന സംഭവത്തില്‍ രണ്ടു പേര്‍ കൂടി പിടിയിലായി . കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് കരുതുന്ന അബ്ദുള്‍ ഹാലിം, അനസ് എന്നിവരാണ് പിടിയിലായത്. കേസില്‍ ഇയാളുടെ കൂട്ടാളികളായ 4 പേരെയും ഒരു കാറും പോലിസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
മുപ്പത്തടം സ്വദേശിയും എറണാകുളം സ്വദേശിയും രണ്ട് പെരുമ്പാവൂര്‍ സ്വദേശികളേയുമാണ് ഇന്നലെ പിടികൂടിയത്.
എട്ടംഗ സംഘമാണ് സിദ്ദീഖിന്റെ വീട്ടിലെത്തി സ്വര്‍ണവും പണവും മൊബൈലുകളും കവര്‍ന്നതെങ്കിലും 10ഓളംപേര്‍ സംഘത്തിലുണ്ടായിരുന്നതായാണ് പോലിസ് നിഗമനം. സംഭവ ദിവസം പെരുമ്പാവൂര്‍ മുടിക്കല്‍ പെരിയാറിന് സമീപം ഫോര്‍ രജിസ്‌ട്രേഷന്‍ കാറും ഒരു ആള്‍ട്ടോ കാറിലും ഇവര്‍ തങ്ങിയിരുന്നതായി പോലിസിന് വിവരം ലഭിച്ചു. പ്രതികളില്‍ ചിലര്‍ കണ്ണൂര്‍ സ്വദേശികളാണ്. കസ്റ്റഡിയിലായവരില്‍ നിന്നു സ്വര്‍ണവും പണവും പോലിസിന് ലഭിച്ചിട്ടില്ല. മറ്റു പ്രതികളുടെ കൈവശമാണ് ഇവയുള്ളതെന്നും പറയുന്നു. ഇവരില്‍ ചിലര്‍ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരാണ്. മുമ്പ് തടിയന്റവിട നസീറിന് ലഭിക്കാനുണ്ടായിരുന്ന പണം വാങ്ങി നല്‍കാനുള്ള ക്വട്ടേഷന്‍ ഇവരില്‍ ഒരാള്‍ ഏറ്റെടുത്തിരുന്നു. ഈ കേസില്‍ പ്രതിയെ പിടികൂടിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് പെരുമ്പാവൂര്‍ പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ദീഖിന്റെ വീട്ടില്‍ എട്ടംഗം സംഘം മോഷണം നടത്തിയത്.

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 337 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക