|    Jan 18 Wed, 2017 3:41 pm
FLASH NEWS

വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെ കയ്യേറ്റം;അതിക്രമം ജയരാജന്റെ കേസ് പരിഗണിക്കവെ

Published : 14th October 2016 | Posted By: mi.ptk

vanchiyoor-court

തിരുവനന്തപുരം: വിജിലന്‍സ് കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം. മന്ത്രി ഇപി ജയരാജന്റെ കേസ് പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരുസംഘം അഭിഭാഷകര്‍ കോടതിയില്‍ നിന്നും ഇറക്കിവിട്ടു. ജഡ്ജിയുടെ മുന്നില്‍ വച്ച് പോലീസുകാര്‍ നോക്കിനില്‍ക്കെയാണ് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും ഇറക്കിവിടുകയും ചെയ്തത്.
രാവിലെ മുതല്‍ തന്നെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനായി വഞ്ചിയൂര്‍ കോടതിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ 40മിനിറ്റോളം കോടതി മുറിയില്‍ തുടര്‍ന്നിരുന്നു. എന്നാല്‍ ജയരാജന്റെ കേസ് പരിഗണനക്കെടുത്തപ്പോഴാണ് ഒരു സംഘം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്. ഇറങ്ങിപ്പോകാന്‍ വിസമ്മതിച്ച മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ബലം പ്രയോഗിച്ച് ഇറക്കിവിടുകായിരുന്നു. കോടതി മുറിയില്‍ തന്നെ തുടര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ഭീഷണിയുണ്ടായി. ഇവരെ പിന്നീട് വനിതാ പോലീസുകാരെത്തിയാണ് കോടതിമുറിക്കുള്ളില്‍ നിന്നും പുറത്തെത്തിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക