|    Mar 26 Sun, 2017 7:13 am
FLASH NEWS

വിജിലന്‍സ് കേസ്: ഡിവൈഎസ്പി ഹൈക്കോടതിയില്‍

Published : 7th October 2016 | Posted By: SMR

കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദിച്ചുവെന്നാരോപിച്ച് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഡിവൈഎസ്പി ബിജോ അലക്‌സാണ്ടര്‍ ഹൈക്കോടതിയില്‍. വിജിലന്‍സ് കേസിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലാണെന്നും തന്റെ സ്വത്തുക്കളുടെ കണക്കെടുപ്പു നടത്തിയതില്‍ അപാകതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു ബിജോ അലക്‌സാണ്ടറിന്റെ ഹരജി.
2011 മുതല്‍ 2015 വരെയുള്ള കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാരോപിച്ചാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആറിനൊപ്പം അന്വേഷണ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ ഏതുതരത്തിലാണു തന്റെ സ്വത്തുക്കളുടെ കണക്കെടുപ്പു നടത്തിയതെന്നു വ്യക്തമല്ലെന്നും അനധികൃതമായി സ്വത്തു സമ്പാദിച്ചിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക