|    Oct 20 Fri, 2017 10:55 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കണം: സുധീരന്‍

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: ആരോപണ വിധേയനായ വിജിലന്‍സ് ഡയറക്ടര്‍ കേസുകള്‍ അന്വേഷിച്ചാല്‍ നീതി ലഭിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ആരോപണങ്ങളുടെ മുള്‍മുനയിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നില്‍ക്കുന്നത്. ഇങ്ങനെയുള്ള ആള്‍ തലപ്പത്തിരുന്നാല്‍ വിജിലന്‍സില്‍ നിന്ന് എങ്ങനെ നീതി ലഭിക്കുമെന്ന് വ്യക്തമാവുന്നില്ല. ഈ സാഹചര്യത്തില്‍ വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ മുഴുവന്‍ ബന്ധു നിയമനങ്ങളിലെയും മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കുക, സിപി എം-ബിജെപി അക്രമങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബന്ധു നിയമനങ്ങള്‍ സംബന്ധിച്ച മുഴുവന്‍ ഫയലുകളും പ്രസിദ്ധീകരിക്കാന്‍ മുഖ്യമന്ത്രി തയാറാവണം. നിയമനങ്ങള്‍ നടത്തിയതില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം.
ഭരണത്തിലേറി 142ാം ദിവസം മന്ത്രി രാജി വയ്‌ക്കേണ്ടിവന്നുവെന്ന സര്‍വകാല റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് പിണറായി മന്ത്രിസഭ. സത്യപ്രതിജ്ഞാ ലംഘനവും അഴിമതിയും നടത്തിയ ജയരാജന്‍ നിവൃത്തികേടുകൊണ്ടാണ് രാജിവച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ ഒന്നുമറിഞ്ഞില്ലേ എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. അത് ജനങ്ങള്‍ അംഗീകരിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.
ബിജെപി കേന്ദ്ര നേതാക്കളുടെ അറിവോടെയാണ് കണ്ണൂരില്‍ അക്രമം നടത്തുന്നത്. സിപിഎം ഉന്നതരും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. എംഎല്‍എമാരായ വി എസ് ശിവകുമാര്‍, കെ എസ് ശബരിനാഥന്‍, അന്‍വര്‍ സാദത്ത്, വി ഡി സതീശന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക