|    Jul 27 Thu, 2017 2:34 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച; 15 ലക്ഷത്തിലധികം രൂപയുടെ സാമഗ്രികള്‍ നഷ്ടപ്പെട്ടു

Published : 20th August 2016 | Posted By: SMR

പെരുമ്പാവൂര്‍: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പട്ടാപ്പകല്‍ വീട്ടില്‍ കയറി വന്‍ കവര്‍ച്ച. 15 ലക്ഷത്തിലധികം രൂപയുടെ സാമഗ്രികള്‍ കവര്‍ന്നു. പെരുമ്പാവൂര്‍ പാറപ്പുറം പാളിപ്പറമ്പില്‍ വീട്ടില്‍ സിദ്ദീഖിന്റെ വീട്ടിലാണു കവര്‍ച്ച നടന്നത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണു സംഭവം.
വീട്ടുകാരെ അറിയാമെന്ന വ്യാജേന പേരെടുത്ത് പറഞ്ഞാണു മോഷ്ടാക്കള്‍ കാര്യങ്ങള്‍ ധരിപ്പിച്ചത്. സ്ഥലം വാങ്ങിച്ച വകയിലും ബിസിനസിലും മറ്റും വ്യാപക ക്രമക്കേടുകളുണ്ടെന്നു പറഞ്ഞ സംഘം ആദ്യമേ ഇവരുടെ കൈയില്‍ നിന്നു മൊബൈല്‍ ഫോണ്‍ വാങ്ങി. സിദ്ദീഖിന്റെ ഭാര്യ രഹനയും മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഇതിനിടെ സംഘത്തിലെ ഒരാള്‍ അകത്തു പ്രവേശിച്ചു. മൂന്നുപേര്‍ രേഖകള്‍ പരിശോധിക്കണമെന്നും അതിനാല്‍ അലമാരകളുടെ താക്കോല്‍ വേണമെന്നും ആവശ്യപ്പെട്ടു. ആരെയും ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നു താക്കീത് നല്‍കി വീട്ടുകാരെ പുറത്തിരുത്തിയാണു പരിശോധന നടത്തിയത്.
ഈ സമയത്ത് സിദ്ദീഖ് വീട്ടിലെത്തി. എന്നാല്‍ പുറത്തു നിന്നിരുന്ന മൂന്നുപേര്‍ സിദ്ദീഖിനെ വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് സിദ്ദീഖിന്റെ ഫോണും സംഘം പിടിച്ചുവാങ്ങി. പിന്നീടു സംഘം തങ്ങള്‍ക്കു ലഭിച്ച പരാതി ശരിയല്ലെന്നു പറഞ്ഞ് വീടിനു പുറത്തിറങ്ങി. ഈ സമയം അകത്തു പ്രവേശിച്ചിരുന്നയാള്‍ അലമാരയില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാഗുമായി പിറകുവശത്തുകൂടെ രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീട്ടില്‍ കയറിയ സിദ്ദീക്കിന്റെ പരിശോധനയിലാണു മോഷണം നടന്നതായി ബോധ്യമായത്.
മൊബൈല്‍ ഫോണുകള്‍ മോഷ്ടാക്കള്‍ കൈക്കലാക്കിയിരുന്നതിനാല്‍ സമീപത്തെ വീട്ടുകാരുടെ ഫോണ്‍ ഉപയോഗിച്ചാണ് മോഷണവിവരം പോലിസിലറിയിച്ചത്. മോഷ്ടാക്കളില്‍ ഒരാള്‍ പോലിസ് യൂനിഫോം ധരിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. 60 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപ, മൊബൈല്‍ ഫോണ്‍, ഐപാഡ്, സ്‌കൂട്ടറിന്റെ താക്കോല്‍ എന്നിവ നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക