വിജിലന്‍സ് അന്വേഷണം; കൃഷിവകുപ്പ് ഡയറക്ടറെ നീക്കി
Published : 29th July 2016 | Posted By: SMR
തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. കേരഫെഡില്‍ പച്ചത്തേങ്ങ സംഭരിച്ചതിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് തെക്കനെ മാറ്റിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. കൃഷിമന്ത്രി വി എസ് സുനില്‍കുമാറാണ് അഴിമതി ആരോപണം നേരിടുന്ന വ്യക്തിയെ മാറ്റണമെന്ന നിര്‍ദേശം മന്ത്രിസഭായോഗത്തില്‍ വച്ചത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരഫെഡ് പച്ചത്തേങ്ങ സംഭരിച്ചതിലും വിത്തുതേങ്ങ ഇറക്കുമതി ചെയ്തതിലുമുണ്ടായ ക്രമക്കേടുകളിലാണ് അശോക്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നത്.
ഈ ക്രമക്കേടുകള്‍ സംബന്ധിച്ച ഫയല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സിന് കൈമാറിയിരുന്നില്ല. വിജിലന്‍സ് അന്വേഷണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇതുസംബന്ധിച്ച ഫയല്‍ സര്‍ക്കാര്‍ വിജിലന്‍സിനു കൈമാറി. കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണത്തില്‍ വ്യാപക തിരിമറി നടത്തിയെന്നതാണ് പ്രധാന ആരോപണം. ഇതിനുപുറമെ നാട്ടില്‍നിന്നു സംഭരിച്ച ഗുണനിലവാരമുള്ള കൊപ്ര മറിച്ചുവിറ്റ് പകരം ഇതര സംസ്ഥാനങ്ങളില്‍നിന്നു ഗുണനിലവാരം കുറഞ്ഞ കൊപ്ര ഇറക്കുമതി ചെയ്തു. ഗുണനിലവാരം കുറഞ്ഞ വിത്തുതേങ്ങ ഇതര സംസ്ഥാനങ്ങളില്‍നിന്നു കൂടിയ വിലയ്ക്ക് വാങ്ങിയെന്നതാണ് മറ്റൊരു ആരോപണം.
അശോക്കുമാര് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ സിഇഒ ആയും നാളികേര വികസന കോര്‍പറേഷന്റെയും കേരഫെഡിന്റെയും എംഡി ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.