|    Mar 26 Sun, 2017 10:49 am
FLASH NEWS

വിജിലന്‍സിന് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചു: ജേക്കബ് തോമസ്

Published : 13th August 2016 | Posted By: SMR

കൊച്ചി: വിജിലന്‍സിന് പൂര്‍ണ സ്വാതന്ത്ര്യമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും ഇതില്‍ കൂടുതല്‍ സ്വതന്ത്രമാവാനില്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂര്‍ണ സ്വാതന്ത്ര്യമുള്ളതിനാലാണ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ മറുപടി നല്‍കാന്‍ സാധിക്കുന്നത്. അഴിമതി വിരുദ്ധനയം നടപ്പാക്കുകയാണ് വിജിലന്‍സ് ഇപ്പോള്‍.
സംസ്ഥാനത്തെ 88 വകുപ്പുകളിലും 120 പൊതുമേഖലാ സ്ഥാപനങ്ങളിലും അഴിമതി എങ്ങനെ നടക്കുന്നു. അതില്‍ ഏര്‍പ്പെടുന്നവര്‍ ആരൊക്കെ, എതിര്‍ക്കുന്നവര്‍ ആരൊക്കെ എന്നിവയെക്കുറിച്ചറിയാന്‍ വിജിലന്‍സ് പഠനം നടത്തിയിട്ടുണ്ട്. പലവിധ അഴിമതികളും ഈ വകുപ്പുകളിലും സ്ഥാപനങ്ങളിലുമുണ്ട്. അഴിമതിക്കാര്‍ക്കെതിരേ നടപടിയുണ്ടാവും കേസെടുക്കും നയപരമായ മാറ്റങ്ങള്‍ വരുത്തും. ചിലര്‍ക്കെതിരേ ഡിപാര്‍ട്ട്‌മെന്റ്തല അച്ചടക്ക നടപടികള്‍ ഉണ്ടാവും. അഴിമതിനടത്തിയതു മൂലം സര്‍ക്കാരിന് നഷ്ടമായ തുക തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അതിന്റെ ഭാഗമായാണ് ചിലര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ചതെന്നും ജേക്കബ് തോമസ് പറഞ്ഞു.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക