|    Jan 19 Thu, 2017 4:02 am
FLASH NEWS

വിജിലന്‍സിനെ ഒഴിവാക്കിയ നടപടി പിന്‍വലിക്കണം: എന്‍സിഎച്ച്ആര്‍ഒ

Published : 21st March 2016 | Posted By: sdq

nchro emblum
കോഴിക്കോട്: വിവരാവകാശ നിയമങ്ങളുടെ പരിധിയില്‍ നിന്നും വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയെ ഒഴിവാക്കിയ നടപടികള്‍ പിന്‍വലിക്കണമെന്ന് എന്‍ സി എച്ച് ആര്‍ ഒ സംസ്ഥാന കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിജിലന്‍സിന്റെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ അഴിമതിയും നിയമ ലംഘനവും പൊതു ജനങ്ങള്‍ അറിയാനുള്ള അവസരവും അവകാശവുമാണ് ഇതിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. ഈ വിജ്ഞാപനത്തിനെതിരെ സംഘടന നിയമ പോരാട്ടത്തിന് നേതൃത്വം നല്‍കുമെന്നും യോഗം തീരുമാനിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി റെനി ഐലിന്‍, സം്സ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസമദ്, സെക്രട്ടറി എ എം ഷാനവാസ്, ഖജാഞ്ചി കെ പി ഒ റഹ്മത്തുല്ല സംസാരിച്ചു.  

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 127 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക