|    Feb 25 Sat, 2017 3:22 pm
FLASH NEWS

വിജയ ബാങ്ക് കവര്‍ച്ചക്കേസ്: പ്രതികള്‍ക്ക് 10 വര്‍ഷം തടവ്

Published : 23rd November 2016 | Posted By: SMR

കാസര്‍കോട്: വിജയ ബാങ്ക് ചെറുവത്തൂര്‍ ശാഖയില്‍ നിന്നും അഞ്ചുകോടിയോളം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ അഞ്ചു പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും 1.25 കോടി രൂപ പിഴയും വിധിച്ചു. പിഴശിക്ഷയായി വിധിച്ച തുകയില്‍ 75 ലക്ഷം വിജയ ബാങ്കിന് നഷ്ടപരിഹാരമായി നല്‍കണമെന്ന് കാസര്‍കോട് ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് ഉത്തരവിു.
കര്‍ണാടക കുശാല്‍നഗര്‍ ബൈത്തനപള്ളിയിലെ എസ് സുലൈമാന്‍ (44), ബളാല്‍ കല്ലഞ്ചിറ സ്വദേശിയും കാസര്‍കോട് സന്തോഷ് നഗറില്‍ താമസക്കാരനുമായ അബ്ദുല്‍ ലത്തീഫ് (35), കാഞ്ഞങ്ങാട് സ്വദേശി എം പി മുബഷീര്‍ (22), ഇടുക്കി എണ്ണകുള്ളത്തെ എം ജി മുരളി (45), ചെങ്കള നാലാംമൈല്‍ ബേര്‍ക്കയില്‍ അബ്ദുല്‍ ഖാദര്‍ എന്ന മനാഫ് (30) എന്നിവരെയാണ് ശിക്ഷിച്ചത്. കേസിലെ ഏഴാം പ്രതി കുടക് സ്വദേശി അബ്ദുല്‍ ഖാദറിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിു. ആറാം പ്രതി അഷ്‌റഫി(35)നെ ഇതുവരെ പിടികൂടാനായിില്ല. മോഷണം, ഗൂഢാലോചന, ഭവനഭേദനം എന്നീവകുപ്പുകള്‍ക്ക് ഏഴു വര്‍ഷം വീതം തടവും 7.50 ലക്ഷം വീതം പിഴയും വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഒരോന്നിനും ആറു മാസം കൂടി തടവും അനുഭവിക്കണം.
ഇതിനുപുറമെ കളവുമുതല്‍ ഒളിപ്പിക്കല്‍, ഗൂഢാലോചന എന്നിവയ്ക്ക് ഒരു വര്‍ഷം കഠിനതടവും രണ്ടുലക്ഷം പിഴയും. ഐപിസി 461 ഷെല്‍ഫ് കുത്തിത്തുറക്കല്‍, ഗൂഢാലോചന പ്രകാരം ഒരു വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും. വ്യാജരേഖ ചമയ്ക്കല്‍ പ്രകാരം മൂന്നുവര്‍ഷം കഠിനതടവും 2.5 ലക്ഷം പിഴയും. വ്യാജരേഖ ഉപയോഗിച്ച് വഞ്ചിക്കല്‍, ഗൂഢാലോചന ഒരു വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും. തെളിവുനശിപ്പിക്കല്‍ പ്രകാരം രണ്ടു വര്‍ഷം തടവും 2.50 ലക്ഷം രൂപ പിഴയും. പിഴ അടയ്ക്കാത്ത പക്ഷം ഇവയ്ക്ക് ഒരോന്നിനും ആറു മാസം അധിക തടവും കൂടി അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
2015 സപ്തംബര്‍ 25നും 28നും മധ്യേയാണ് കവര്‍ച്ച നടന്നത്. ബാങ്കിന്റെ തുടര്‍ച്ചയായ അവധി ദിനങ്ങളില്‍ താഴത്തെ നിലയില്‍ നിന്നും കോണ്‍ക്രീറ്റ് തറ തുരന്നാണ് മോഷണം നടത്തിയത്. 564ഓളം ഇടപാടുകാര്‍ ബാങ്കില്‍ പണയം വച്ച 4,95,86,240 രൂപ വിലവരുന്ന 20.406 കിലോഗ്രാം സ്വര്‍ണവും 2,95,000 രൂപയുമാണ് കവര്‍ന്നത്. ഇതില്‍ 17.718 കിലോ സ്വര്‍ണവും 55,000 രൂപയും സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പോലിസ് പിടികൂടിയിരുന്നു. കഴിഞ്ഞ ജൂണ്‍ 29നാണ് കേസില്‍ വിചാരണ തുടങ്ങിയത്. നവംബര്‍ ഒമ്പതിനു വാദം പൂര്‍ത്തിയായത്. 85 സാക്ഷികളെയും പ്രതിഭാഗത്തിനു വേണ്ടി ഒമ്പതു പേരെയും വിസ്തരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക