|    Oct 22 Sun, 2017 3:45 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

വിജയ് ഹസാരെ ട്രോഫി തമിഴ്‌നാടിന്‌

Published : 21st March 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം തമിഴ്‌നാടിന്. ഫൈനലില്‍ ബംഗാളിനെ 37 റണ്‍സിന് തോല്‍പിച്ചാണ് തമിഴ്‌നാട് അഞ്ചാം വിജയ് ഹസാരെ ട്രോഫി കരസ്ഥമാക്കിയത്. ദിനേഷ് കാര്‍ത്തികിന്റെ(122) സെഞ്ച്വറിയുടെ കരുത്തില്‍ 217 റണ്‍സ് പടുത്തുയര്‍ത്തിയ തമിഴ്‌നാടിനെതിരേ മറുപടി ബാറ്റിങിനിറങ്ങിയ ബംഗാള്‍ 180 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. തമിഴ്‌നാടിനു വേണ്ടി അശ്വന്‍ ക്രിസ്റ്റ്, എം മുഹമ്മദ്, റാഹില്‍ ഷാ എന്നിവര്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി ബംഗാളിനു വേണ്ടി നാലു വിക്കറ്റ് സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തമിഴ്‌നാട് ഓപണര്‍മാരെ അശോക് ദിന്‍ഡയും മുഹമ്മദ് ഷമിയും അതിവേഗം മടക്കിയപ്പോള്‍ നാലാമനായി എത്തിയ ദിനേഷ് കാര്‍ത്തിക് ക്രീസില്‍ ഉറച്ചുനിന്ന് തമിഴ്‌നാടിന്റെ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തുകയായിരുന്നു. 120 പന്തില്‍ 14 ബൗണ്ടറികളുമായി 112 റണ്‍സ് നേടിയ കാര്‍ത്തികിനു കൂട്ടായി ബാബ ഇന്ദ്രജിത്തും (32) തമിഴ്‌നാടിന്റെ സ്‌കോര്‍ വര്‍ധിപ്പിച്ചു. ഷാമിയുടെ പന്തില്‍ ഹിറ്റ് വിക്കറ്റിലൂടെ കാര്‍ത്തിക് പുറത്തായപ്പോള്‍ 47.2 ഓവറില്‍ തമിഴ്‌നാട് 217ല്‍ എല്ലാവരും പുറത്തായി. ബംഗാളിനു വേണ്ടി അശോക് ദിന്‍ഡയും മൂന്ന് വിക്കറ്റ് കരസ്ഥമാക്കി.മറുപടി ബാറ്റിങിനിറങ്ങിയ ബംഗാള്‍ നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ സുദീപ് ചാറ്റര്‍ജി (58) മാത്രമാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ആറു പേര്‍ രണ്ടക്കം കാണാതെ മടങ്ങിയപ്പോള്‍ 45.5 ഓവറില്‍ 180ല്‍ ബംഗാളിന്റെ പ്രയാണം അവസാനിച്ചു. തമിഴ്‌നാട് ബൗളര്‍മാരായ വിജയ് ശങ്കര്‍, ബാബാ അപരാജിത്, സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. ദിനേഷ് കാര്‍ത്തികാണ് മാന്‍ ഓഫ് ദി മാച്ച്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക