|    Feb 25 Sun, 2018 9:27 pm
FLASH NEWS
Home   >  Sports  >  Cricket  >  

വിജയ് ഹസാരെ ട്രോഫി: കേരളത്തിന് വമ്പന്‍ ജയം

Published : 15th February 2018 | Posted By: vishnu vis

ധര്‍മശാല: വിജയ് ഹസാരെ ട്രോഫിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരളം. ഇന്നലെ നടന്ന പോരാട്ടത്തില്‍ ഉത്തര്‍ പ്രദേശിനെ 120 റണ്‍സിനാണ് കേരളം മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഉത്തര്‍ പ്രദേശിന്റെ പോരാട്ടം 39.2 ഓവറില്‍ 141 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീതം പങ്കിട്ട സഞ്ജയ് വാര്യര്‍, കെ സി അക്ഷയ് എന്നിവരുടെ ബൗളിങാണ് ഉത്തര്‍ പ്രദേശിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് കരുത്തായത് രോഹന്‍ പ്രേം (66), അരുണ്‍ കാര്‍ത്തിക് (54) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ്. ജലജ് സക്‌സേന (37), നായകന്‍ സചിന്‍ ബേബി (38) എന്നിവരും കേരളത്തിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഉത്തര്‍ പ്രദേശിന് വേണ്ടി മൊഹ്‌സിന്‍ ഖാന്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി.മറുപടിക്കിറങ്ങിയ ഉത്തര്‍ പ്രദേശ് നിരയില്‍ മുഹമ്മദ് സെയ്ഫാണ് (31) ടോപ് സ്‌കോറര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss