|    Sep 24 Mon, 2018 5:53 am
FLASH NEWS
Home   >  Sports  >  Cricket  >  

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ആദ്യ ജയം; ത്രിപുരയെ വീഴ്ത്തിയത് നാല് വിക്കറ്റിന്

Published : 11th February 2018 | Posted By: vishnu vis

ധര്‍മശാല: അരങ്ങേറ്റത്തില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി എംഡി നിധീഷ് താരമായപ്പോള്‍ ത്രിപുരയ്‌ക്കെതിരേ രേരളത്തിന് നാല് വിക്കറ്റ് ജയം.  ത്രിപുരയുമായുള്ള മല്‍സരത്തില്‍ ടോസ് നേടിയ കേരളം ത്രിപുരയെ ബാറ്റിങിനയച്ചപ്പോള്‍ ത്രിപുര 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ കേരളം 45.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 234 റണ്‍സെടുത്ത് വിജയം കൊയ്യുകയായിരുന്നു. കേരളത്തിന് വേണ്ടി രോഹന്‍ പ്രേം 52 റണ്‍സും മുഹമ്മദ് അസ്ഹറുദ്ദീന്‍ പുറത്താവാതെ 47 റണ്‍സും വിഷ്ണു വിനോദ് 40 റണ്‍സും സഞ്ജു സാംസണ്‍ 37 റണ്‍സുമെടുത്ത് തിളങ്ങി.  ആദ്യം ബാറ്റ് ചെയ്ത ത്രിപുരയ്ക്ക് വേണ്ടി നായകന്‍ മണിശങ്കര്‍ മുരാസിങ് 61 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ശ്യാം ഗോണ്‍(35), രജത് ഡേ (46), സ്മിത് പട്ടേല്‍ (33) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. കേരളത്തിനു വേണ്ടി മൂന്ന് വിക്കറ്റെടുത്ത എംഡി നിധീഷിനൊപ്പം അഭിഷേക് മോഹന്‍ രണ്ടും ജലജ് സക്‌സേന, കെസി അക്ഷയ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. അവസാന ഓവറുകളില്‍ കത്തിക്കയറിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഇന്നിങ്‌സാണ് കേരളത്തിനെ വിജയത്തിലേക്ക് നയിച്ചത്. സചിന്‍ ബേബി 26 റണ്‍സ് നേടി. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ ജയമാണിത്. ആദ്യ മല്‍സരത്തില്‍ ബംഗാളിനെ സമനിലയില്‍ തളച്ച ശേഷം കേരളം രണ്ടാം മല്‍സരത്തില്‍ ഹിമാചല്‍ പ്രദേശിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ബംഗാളിനെ 89 റണ്‍സിന് ഡല്‍ഹി പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയത ഡല്‍ഹി 50 ഓവറില്‍ എട്ട് വിക്കറ്റിന് 282 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ബംഗാളിന്റെ പോരാട്ടം 41 ഓവറില്‍ 193 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss