|    Nov 21 Wed, 2018 11:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിജയ് സിനിമ: സര്‍ക്കാരിനെ വിമര്‍ശിച്ച് രജനീകാന്ത്‌

Published : 10th November 2018 | Posted By: kasim kzm

ചെന്നൈ: സര്‍ക്കാര്‍ സിനിമയിലെ രംഗങ്ങള്‍ മുറിച്ചുമാറ്റണമെന്ന എഐഎഡിഎംകെ സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് രജനീകാന്ത്. സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമയിലെ രംഗങ്ങള്‍ മാറ്റണമെന്ന് പറയുന്നത് നിയമവിരുദ്ധമാണെന്ന് രജനീകാന്ത് പറഞ്ഞു. സെന്‍സര്‍ ചെയ്ത സിനിമകളില്‍ ഇടപെടാനുള്ള സര്‍ക്കാര്‍ നീക്കം ശരിയല്ലെന്ന് നടന്‍ വിശാലും പ്രതികരിച്ചിരുന്നു. വിജയ് ചിത്രങ്ങള്‍ക്കെതിരേ ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടല്‍ ശരിയല്ലെന്ന് നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബുവും പറഞ്ഞു.
“സര്‍ക്കാരിനെതിരേ എഐഎഡിഎംകെ ഒന്നടങ്കം പ്രതിഷേധവുമായി ഇറങ്ങിയ സാഹചര്യത്തിലാണ് രജനീകാന്തിന്റെ പ്രതികരണം. ചിത്രത്തിന്റെ പ്രദര്‍ശനം തടയുന്നതും ബാനറുകള്‍ കേടാക്കുന്നതും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഭീകരവാദത്തിനു പ്രേരിപ്പിക്കുന്നതാണെന്നാണ് തമിഴ്‌നാട് നിയമമന്ത്രി സി വി ഷണ്‍മുഖന്‍ ആരോപിച്ചത്. വിജയിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരേ നടപടിയെടുക്കുമെന്ന് മറ്റൊരു മന്ത്രിയായ കടമ്പൂര്‍ സി രാജ ഭീഷണിപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയോടെ “സര്‍ക്കാര്‍’ സംവിധായകന്‍ എ ആര്‍ മുരുഗദോസിന്റെ വീട്ടില്‍ പോലിസ് റെയ്ഡ് നടത്താനെത്തിയിരുന്നു. മുരുഗദോസ് വീട്ടിലില്ലാത്തതിനാല്‍ പോലിസ് മടങ്ങുകയായിരുന്നു.
ചിത്രത്തിലെ “ഒരു വിരല്‍ പുരട്ചി’ എന്ന ഗാനത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ജനങ്ങള്‍ കത്തിച്ചെറിയുന്ന ദൃശ്യമുണ്ട്. സംവിധായകന്‍ എ ആര്‍ മുരുഗദോസ് തന്നെ ഗാനരംഗത്തില്‍ സര്‍ക്കാരിന്റെ സഹായങ്ങള്‍ കത്തിക്കുന്നുണ്ട്. വരലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തിനു മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി സാമ്യമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss