|    Jan 21 Sat, 2017 12:01 pm
FLASH NEWS

വിജയ് രൂപാനി ഗുജറാത്ത് മുഖ്യമന്ത്രി

Published : 5th August 2016 | Posted By: G.A.G

rupani-info

ആനന്ദിബെന്‍ പട്ടേല്‍ മന്ത്രിസഭയില്‍ ഗതാഗത-തൊഴില്‍ ജലവിതരണ മന്ത്രിയായിരുന്ന വിജയ് രൂപാനി ഗുജറാത്ത് മുഖ്യമന്ത്രിയാകും. നിലവില്‍ ബിജെപി സംസ്ഥാന അധ്യക്ഷനായ രൂപാനിയെ പാര്‍ട്ടി മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. രാജ്‌കോട് വെസ്റ്റില്‍ നിന്നുള്ള നിയമസഭാംഗമാണ്. നിതിന്‍ പട്ടേലിനെ ഉപമുഖ്യമന്ത്രിയായും തിരഞ്ഞെടുത്തിട്ടുണ്ട്.
എബിവിപി വഴി വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ ഉയര്‍ന്നുവന്ന രൂപാനി പിന്നീട് ആര്‍എസ്എസിലും ബിജെപിയിലും സജീവമായി. അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്്. ഗുജറാത്തിലെ നരേന്ദ്രമോഡി മന്ത്രിസഭയിലും രൂപാനി അംഗമായിരുന്നു. നരേന്ദ്രമോഡിയുമായും അമിത്ഷായുമായും അടുത്ത ബന്്ധങ്ങളുണ്ട് ഇദ്ദേഹത്തിന്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 193 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക