|    Feb 24 Fri, 2017 2:34 pm
FLASH NEWS

വിജയ് രൂപാണി പുതിയ ഗുജറാത്ത് മുഖ്യമന്ത്രി; നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രി

Published : 6th August 2016 | Posted By: SMR

അഹ്മദാബാദ്: ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രിയായി വിജയ് രൂപാണിയെ തിരഞ്ഞെടുത്തു. ബിജെപി അധ്യക്ഷന്‍ അമിത്ഷായും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പങ്കെടുത്ത എംഎല്‍എമാരുടെ യോഗത്തിലാണു തീരുമാനം. ആനന്ദിബെന്‍ പട്ടേല്‍ ബുധനാഴ്ച രാജിവച്ചതിനെത്തുടര്‍ന്നാണു പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കേണ്ടിവന്നത്.
മുഖ്യമന്ത്രിയാവുമെന്നു പ്രതീക്ഷിച്ചിരുന്ന നിതിന്‍ പട്ടേലിനെ ഉപമുഖ്യമന്ത്രിയായും തിരഞ്ഞെടുത്തു. മുഖ്യമന്ത്രിസ്ഥാനത്തിനു പുറമെ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു നേതൃത്വം നല്‍കേണ്ട ചുമതലയും രൂപാണിക്കായിരിക്കും. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു വിജയ് രൂപാണി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക