|    Mar 25 Sat, 2017 5:24 pm
FLASH NEWS

വിജയ് രൂപാണി ഇന്ന് അധികാരമേല്‍ക്കും

Published : 7th August 2016 | Posted By: SMR

ഗാന്ധിനഗര്‍: ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് വിജയ് രൂപാണി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അദ്ദേഹം ഗവര്‍ണര്‍ ഒ പി കൊഹ്‌ലിയെ കണ്ട് അവകാശവാദം ഉന്നയിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.40നായിരിക്കും സത്യപ്രതിജ്ഞ. മറ്റു മന്ത്രിമാര്‍ ആരായിരിക്കുമെന്ന് പാര്‍ട്ടി വെളിപ്പെടുത്തിയില്ല. ബിജെപി എംഎല്‍എമാര്‍ നിയമസഭാകക്ഷി നേതാവായി രൂപാണിയെ വെള്ളിയാഴ്ച തിരഞ്ഞെടുത്തിരുന്നു. നിതിന്‍ പട്ടേല്‍ മുഖ്യമന്ത്രിയാവുമെന്നായിരുന്നു കരുതിയിരുന്നത്.
എന്നാല്‍ രൂപാണി മുഖ്യമന്ത്രിയാവണമെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുകയായിരുന്നു. അനുരഞ്ജനമെന്ന നിലയിലാണ് പട്ടേലിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ ധാരണയായത്. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന രൂപാണി 1971ലാണ് ജനസംഘത്തില്‍ ചേര്‍ന്നത്. തുടര്‍ന്ന് ബിജെപിയിലെത്തി. മ്യാന്‍മറിലെ യംഗൂണിലാണ് 1956ല്‍ രൂപാണി ജനിച്ചത്.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക