|    Dec 11 Tue, 2018 10:03 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിജയ് രൂപാണി അധികാരമേറ്റു

Published : 27th December 2017 | Posted By: kasim kzm

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും മറ്റു മന്ത്രിമാരായി 18 പേരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്്. ഗവര്‍ണര്‍ ഒ പി കോഹ്‌ലിയാണു രൂപാണിക്കും മറ്റു മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. മന്ത്രിമാരില്‍ ഒമ്പതു പേര്‍ക്ക് കാബിനറ്റ് പദവിയുമുണ്ട്. 10 പേര്‍ സഹമന്ത്രിമാരാണ്.
സത്യപ്രതിജ്ഞയ്ക്കു മുമ്പ് രൂപാണിയും ഭാര്യയും പഞ്ച്‌ദേവ് മഹാദേവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രൂപാണി തുടര്‍ച്ചയായി രണ്ടാം തവണയാണു മുഖ്യമന്ത്രിയാവുന്നത്. പുതിയ കാബിനറ്റ് മന്ത്രിമാരില്‍ അഞ്ചു പേരും സഹമന്ത്രിമാരില്‍ അഞ്ച് പേരും കഴിഞ്ഞ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. മന്ത്രിമാരില്‍ ആറു പേര്‍ പട്ടേല്‍ സമുദായക്കാരാണ്. ഭാവ്‌നഗര്‍ ഈസ്റ്റില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട വൈഭവരിബന്‍ ഭാവെ ഏക വനിതാ മന്ത്രിയാണ്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം കോണ്‍ഗ്രസ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ ബിജെപിക്ക് 99 എംഎല്‍എമാരാണുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss