|    Oct 19 Thu, 2017 4:45 pm
FLASH NEWS
Home   >  Business   >  

വിജയ് മല്ല്യയെ അറസ്റ്റ് ചെയ്യണം; പാസ്‌പോര്‍ട്ട് കണ്ടുകെട്ടണം: എസ്ബിഐ

Published : 4th March 2016 | Posted By: swapna en

Vijay-Mallya

ന്യൂഡല്‍ഹി:മദ്യ രാജാവും എം പിയുമായ വിജയ് മല്ല്യയെ  അറസ്റ്റ് ചെയ്യണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടു. 17 ബാങ്കുകളിലേക്കായി 7,000 കോടിയോളം തിരിച്ചടേക്കണ്ട മല്ല്യയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്നും സ്‌റ്റേറ്റ് ബാങ്ക് ആവശ്യപ്പെട്ടു. തന്നെ കൃത്യവിലോപം നടത്തിയവന്‍ എന്ന് വിളിച്ച സ്റ്റേ ബാങ്കിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മല്ല്യ ഡല്‍ഹി കോടതിയില്‍ ഹരജി നല്‍കിയിരുന്നു എന്നാല്‍ കോടതി ഹരജി പരിഗണിച്ചില്ല. 2015ലാണ് യൂനൈറ്റഡ് ബ്രേവെറീസ് ഗ്രൂപ്പ് പ്രമോട്ടറും മുന്‍ കിങ്ഫിഷര്‍ ഗ്രൂപ്പ് ഉടമയായ വിജയ് മല്ല്യയെ കൃത്യവിലോപം നടത്തിയവന്‍ എന്ന് എസ്ബിഐ പരാമര്‍ശിച്ചത്.
എസ്ബിഐക്ക് പുറമേ 17 ബാങ്കുകളും വിജയ് മല്ല്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടത്തെ തുടര്‍ന്നു കിങ്ഫിഷര്‍ ഗ്രൂപ്പ് അടുത്തിടെ വിറ്റിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക