|    Jan 19 Fri, 2018 11:17 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍

Published : 4th October 2017 | Posted By: fsq

 

ലണ്ടന്‍: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മദ്യവ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മല്യക്ക് നിമിഷങ്ങള്‍ക്കകം ജാമ്യം അനുവദിച്ചു.  രണ്ടാംതവണയാണ് ലണ്ടനില്‍ അറസ്റ്റിലാവുന്നത്. ഇന്ത്യയുടെ അപേക്ഷയെ തുടര്‍ന്ന് ഏപ്രിലില്‍ മല്യയെ അറസ്റ്റ് ചെയ്യുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.  സാമ്പത്തിക ക്രമക്കേട്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയിലാണ്് അറസ്റ്റ്. കള്ളപ്പണക്കേസില്‍ വിജയ് മല്യക്കെതിരേ ബ്രിട്ടന്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day