|    Oct 24 Tue, 2017 11:38 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വിജയ് മല്യയെ പിന്തുണച്ചെന്നത് അടിസ്ഥാനരഹിതം: ദേവഗൗഡ

Published : 12th May 2016 | Posted By: SMR

തിരുവനന്തപുരം: വിവാദ വ്യവസായി വിജയ് മല്യയെ താന്‍ പിന്തുണച്ചുവെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്നു മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍-എസ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ. മല്യക്കു രാജ്യസഭയിലെത്താന്‍ ജനതാദള്‍-എസിന്റെ പിന്തുണ ലഭിച്ചിരുന്നില്ല. മല്യയെപ്പോലെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്ത ധാരാളം പേരുണ്ടെന്നു മാത്രമാണു താന്‍ പറഞ്ഞത്. ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും വോട്ടു നേടിയാണ് മല്യ രാജ്യസഭയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ദേവഗൗഡ.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ കര്‍ഷകര്‍ക്കു ഗുണകരമല്ല. മേക്ക് ഇന്‍ ഇന്ത്യ പോലുള്ള ബൃഹദ് പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ക്കായി പദ്ധതികളൊന്നും നടപ്പാക്കിയില്ലെന്നും ദേവഗൗഡ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക