|    Jun 28 Wed, 2017 8:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിജയ് മല്യയെ തിരിച്ചെത്തിക്കാന്‍ സിബിഐ നടപടി തുടങ്ങി

Published : 22nd November 2016 | Posted By: SMR

ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യയെ ബ്രിട്ടനില്‍നിന്നു തിരിച്ചെത്തിക്കുന്നതിന് സിബിഐ നടപടി ആരംഭിച്ചു. മുംബൈ പ്രത്യേക കോടതി വിജയ് മല്യക്കെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതിനു പിന്നാലെയാണ് മല്യയെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് അധികൃതര്‍ക്കുള്ള അപേക്ഷ കോടതി സിബിഐക്കു നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് മല്യ ഇന്ത്യ വിട്ടത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16നുതന്നെ മല്യ ഇന്ത്യ വിടുമെന്ന് സിബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായില്ല. ഐഡിബിഐ ബാങ്കില്‍ നിന്നെടുത്ത 900 കോടി രൂപയുടെ വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയ കേസിലാണ് മല്യക്കെതിരേ സിബിഐ അന്വേഷണം നടക്കുന്നത്. മൊത്തം 9000 കോടി രൂപയാണ് മല്യ വിവിധ ബാങ്കുകളില്‍ തിരിച്ചടയ്ക്കാനുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക