വിജയ് മല്യയെ തിരിച്ചുകൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കം പാളി
Published : 11th May 2016 | Posted By: sdq

രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ നിന്ന് 9400 കോടിയുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ ബ്രിട്ടനിലേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയെ തിരിച്ചുകൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കം പാളി. മല്യയെ വിട്ടുതരണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മല്യയെ നാടുകടത്താനാവില്ലെന്ന് ബ്രിട്ടന് ഇന്ത്യയെ അറിയിച്ചു. ബ്രിട്ടനിലെത്തിയ സമയത്ത് മല്യയുടെ കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ട് സാധുവായിരുന്നുവെന്നും രാജ്യത്തെ നിലവിലെ നിയമപ്രകാരം അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനാവില്ലെന്നും ബ്രിട്ടന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
രാജ്യസഭാംഗമായിരുന്ന മല്യ ജൂണ്‍ രണ്ടിനാണ് ബ്രിട്ടനിലേക്ക് കടന്നത്. ഇതിന് ശേഷം അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു.
അതേസമയം, ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തി എന്ന് ആരോപണമുള്ള മല്യയെ നിയമത്തിന് മുന്പില് എത്തിക്കാന്‍ സഹായിക്കാമെന്ന് ബ്രിട്ടന് വാഗ്ധാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.