|    Jan 17 Tue, 2017 12:36 pm
FLASH NEWS

വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ നടപടി തുടങ്ങി

Published : 13th August 2016 | Posted By: SMR

ന്യൂഡല്‍ഹി: വന്‍ തുകയുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യക്കു വിട്ടുകിട്ടുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി തുടങ്ങി. ഇരു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള പരസ്പര നിയമസഹായ കരാര്‍പ്രകാരം മല്യയെ തിരിച്ചുകൊണ്ടുവരാനാണു ശ്രമിക്കുന്നത്. ഇതേക്കുറിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് കത്ത് തയ്യാറാക്കിയതായി മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഐഡിബിഐ ബാങ്കില്‍ നിന്നെടുത്ത 900 കോടി രൂപ തിരിച്ചടയ്ക്കാത്തതുസംബന്ധിച്ച കേസിനെ ആസ്പദമാക്കിയാണു കത്ത്. കുറ്റാന്വേഷണം, കേസെടുക്കല്‍, തിരച്ചില്‍ നടത്തല്‍, വസ്തു കണ്ടുകെട്ടല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയും ബ്രിട്ടനും പരസ്പരം സഹകരിക്കുമെന്നാണ് 1995ല്‍ ഒപ്പുവച്ച കരാറിലെ വ്യവസ്ഥ. കൂടാതെ, ഇരു രാജ്യങ്ങളുടെയും കസ്റ്റഡിയിലുള്ള വ്യക്തികളെയും കൈമാറാം. ഇഡി തയ്യാറാക്കിയ അപേക്ഷ ആഭ്യന്തരമന്ത്രാലയത്തിനു സമര്‍പ്പിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക