|    Jun 25 Mon, 2018 11:13 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിജയ് മല്യയുടെ1,620 കോടിയുടെ ആസ്തി കണ്ടുകെട്ടി

Published : 12th November 2016 | Posted By: SMR

മുംബൈ: മദ്യ രാജാവ് വിജയ് മല്യയുടെ 1,620 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിച്ച കേസിലാണു നടപടി. മരവിപ്പിച്ചതും പണയം വച്ചതുമായ ആസ്തികളാണ് കണ്ടുകെട്ടിയത്. മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പ്രത്യേക കോടതി ഇഡിക്ക് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. മല്യയെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേസില്‍ കണ്ടുകെട്ടിയ ആസ്തിയുടെ മൂല്യം ഇതോടെ 8,041 കോടിയായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss