|    Oct 18 Thu, 2018 3:52 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിജയ് മല്യയുടെ 100 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടി

Published : 19th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നു വന്‍തുക വായ്പയെടുത്ത് രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യയുടെ ആസ്തികള്‍ കണ്ടുകെട്ടുന്ന നടപടികള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പ്രത്യക്ഷമായും പരോക്ഷമായും വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റ്ഡ് ബ്രെവറീസ് ലിമിറ്റഡിന്റെ (യുബിഎല്‍) 100 കോടിയുടെ ആസ്തിയാണ് കേന്ദ്ര സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയത്. രണ്ടു മാസം മുന്‍പ് തന്നെ ഇതു സംബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സ്റ്റോക്ക് ഹോള്‍ഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന് (എസ്എച്ച്‌സിഐഎല്‍) കത്തയച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കോര്‍പ്പറേഷന്‍ ആസ്തി കണ്ടുകെട്ടിയത്. യുബിഎല്ലിന് പുറമെ, മല്ല്യയുടെയും അദ്ദേഹത്തിന്റെ പങ്കാളികളുടെയും നിയന്ത്രണത്തിലുള്ള കമ്പനികളായ യുണൈറ്റ്ഡ് സ്പിരിറ്റ് ലിമിറ്റഡ്, മാക്‌ഡോവല്‍ ഹോള്‍ഡിങ്‌സ് ലിമിറ്റഡ് എന്നിവയുടെ 4000 കോടിയുടെ മൂല്യമുള്ള ആസ്തികളും  കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം കണ്ടുക്കെട്ടണമെന്ന് എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ്  എസ്എച്ച്‌സിഐഎല്ലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 900 കോടി രൂപയുടെ കള്ളപ്പണം വിജയ് മല്ല്യ വെളുപ്പിച്ചുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപ്പത്രത്തില്‍ പറയുന്നത്. കള്ളപ്പണ നിരോധന നിയമ പ്രകാരം മല്യക്കെതിരെ ക്രിമിനല്‍ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിജയ് മല്യ അധ്യക്ഷനായ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ അധികൃതര്‍ നേരത്തെ കണ്ടുകെട്ടിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss