|    May 26 Fri, 2017 9:03 am
FLASH NEWS

വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

Published : 24th April 2016 | Posted By: swapna en

vijay-mallya

ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശ കാര്യ മന്ത്രാലയം റദ്ദാക്കി. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വാര്‍ത്ത ട്വീറ്റ് ചെയ്യുകയായിരുന്നു. വിദേശ കാര്യ മന്ത്രാലയം അയച്ച കത്തിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്ന്ാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മല്യയോട് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇതിനോടകം കോടതി മൂന്ന് തവണ സമന്‍സ് അയച്ചിരുന്നു. പാസ്‌പോര്‍ട്ട് റദ്ദാക്കിയ തീരുമാനം മല്യയുടെ ബ്രിട്ടനിലെ വാസത്തിന് ഭീഷണിയായിരിക്കുകയാണ്. മല്യ രാജ്യത്തെ വിവിധ ബാങ്കുകള്‍ക്കായി 9,000 കോടി രൂപ തിരിച്ചടക്കാനുണ്ട്്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day