|    Jan 24 Tue, 2017 8:43 am

വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

Published : 16th April 2016 | Posted By: SMR

ന്യൂഡല്‍ഹി: 10,000 കോടി രൂപയുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ മദ്യരാജാവ് വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായി റദ്ദാക്കി. നിലവില്‍ ബ്രിട്ടനിലുള്ള മല്യയോട് ചോദ്യംചെയ്യലിനു മുംബൈയിലെത്താന്‍ മൂന്നുതവണ സമന്‍സ് അയച്ചിട്ടും ചെവിക്കൊള്ളാത്ത സാഹചര്യത്തിലാണു നടപടി.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം വിദേശകാര്യമന്ത്രാലയമാണ് നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. അന്വേഷണവുമായി മല്യ സഹകരിക്കുന്നില്ലെന്നും പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇഡി കത്തയച്ചിരുന്നു. 900 കോടി രൂപയുടെ ഐഡിബിഐ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ വിജയ് മല്യ കഴിഞ്ഞയാഴ്ച ചോദ്യംചെയ്യലിന് ഹാജരാവുമെന്നാണു കരുതിയിരുന്നത്. എന്നാല്‍, അതുണ്ടായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക