|    Mar 28 Tue, 2017 5:35 pm
FLASH NEWS

വിജയ് മല്യക്കെതിരേ കള്ളപ്പണക്കേസ്

Published : 8th March 2016 | Posted By: SMR

മുംബൈ: ഐഡിബിഐ ബാങ്കില്‍ 900 കോടിയിലധികം വായ്പാ കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട് മദ്യരാജാവും കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഡയറക്ടറുമായിരുന്ന വിജയ് മല്യക്കെതിരേ കള്ളപ്പണ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് കേസെടുത്തു. കഴിഞ്ഞവര്‍ഷം ഇതേ കേസില്‍ സിബിഐ പ്രഥമവിവര റിപോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിരുന്നു. മല്യക്കു പുറമെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ രഘുനാഥന്‍, ഐഡിബിഐ ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്. അതിനിടെ, ലോകത്തിലെ ഏറ്റവും വലിയ മദ്യ വ്യവസായ കമ്പനിയായ ഡിയാജിയോവുമായുണ്ടായ ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ തീര്‍പ്പായ 515 കോടി രൂപ വിജയ് മല്യക്ക് നല്‍കുന്നത് കടം തിരിച്ചുപിടിക്കല്‍ കോടതി തടഞ്ഞു. എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ബംഗളൂരുവിലുള്ള കോടതിയെ സമീപിച്ചിരുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day