|    Mar 24 Fri, 2017 7:44 pm
FLASH NEWS

വിജയ് ബാബു മര്‍ദ്ദിച്ചെന്ന് സാന്ദ്രാ തോമസിന്റെ പരാതി

Published : 3rd January 2017 | Posted By: Navas Ali kn

vijay

ഫ്രൈഡേ ഫിലിംസിന്റെ പാര്‍ട്ണറും നടനുമായ വിജയ് ബാബു തന്നെ മര്‍ദ്ദിച്ചെന്ന് മറ്റൊരു പാര്‍ട്ണറും നടിയുമായ സാന്ദ്രാ തോമസിന്റെ പരാതി. വിജയ് ബാബു തന്നെ ഓഫീസില്‍ വച്ച് മര്‍ദ്ദിച്ചതായാണ് സാന്ദ്ര പോലിസില്‍ പരാതി നല്‍കിയത്. സൂപ്പര്‍ഹിറ്റുകളായ ഫിലിപ് ആന്‍ഡ് മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരെ കൂട്ടമണി, ആമേന്‍, പെരുച്ചാഴി, ആട് ഒരു ഭീകരജീവിയല്ല തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചത് ഫ്രൈഡേ ഫിലിംസാണ്. ഇതില്‍ പല സിനിമികളിലും ഇരുവരും അഭിനയിച്ചിരുന്നു. സാന്ദ്രയുടെ വിവാഹ ശേഷം ഇരുവരും തമ്മില്‍ കമ്പനിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു. ചൊവ്വാഴ്ച്ച വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസില്‍ സംസാരിക്കാനെത്തിയ തന്നെ വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് സാന്ദ്ര പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സാന്ദ്ര തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിയില്‍ ചികിത്സ തേടി. എളമക്കര പൊലീസ് ആശുപത്രിയിലെത്തി സാന്ദ്രയുടെ മൊഴി എടുത്തു.

(Visited 304 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക