|    Jul 28 Fri, 2017 4:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിജയ്മല്യ നേരിട്ട് ഹാജരാവണം: കോടതി

Published : 10th July 2016 | Posted By: SMR

ന്യൂഡല്‍ഹി: വിദേശ വിനിമയ നിയന്ത്രണച്ചട്ടം (ഫെറ) ലംഘിച്ചതുമായി ബന്ധപ്പെട്ട് സമന്‍സ് അയച്ചിട്ടും ഹാജരാവാത്തതിനെ തുടര്‍ന്ന് ഫയല്‍ ചെയ്ത കേസില്‍ വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് നേരിട്ടു ഹാജരാവുന്നതില്‍ ഇളവു നല്‍കിയ നടപടി കോടതി റദ്ദാക്കി. വിജയ്മല്യ സപ്തംബര്‍ ഒമ്പതിന് കോടതിയില്‍ നേരിട്ടു ഹാജരാവണമെന്നും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സുമിത് ദാസ് ഉത്തരവിട്ടു.
2001 ഡിസംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ (ഇഡി) സമന്‍സില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് മല്യക്കെതിരേ കേസെടുത്തത്. എന്നാല്‍, നേരിട്ടു ഹാജരാവുന്നതിന് ഇളവ് അനുവദിച്ചിരുന്നു. 1996, 1997, 1998 വര്‍ഷത്തില്‍ ലണ്ടനിലും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലും നടന്ന ഫോര്‍മുല വണ്‍ ചാംപ്യന്‍ഷിപ്പില്‍ കിങ്ഫിഷര്‍ ലോഗോ പ്രദര്‍ശിപ്പിക്കുന്നതിന് ബ്രിട്ടിഷ് കമ്പനിയായ ബെനിട്ടന്‍ ഫോര്‍മുല ലിമിറ്റഡുമായി ഉണ്ടാക്കിയ 2,00,000 ഡോളറിന്റെ കരാര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയില്ലാതെയാണെന്നും ഇത് ഫെറയുടെ ലംഘനമാണെന്നും ഇഡി വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂട്ടര്‍ എന്‍ കെ മട്ട മുഖാന്തരം ഫയല്‍ചെയ്ത കേസില്‍ ഇഡിയുടെ വാദം കേള്‍ക്കുന്നതിനിടെയാണ് നേരിട്ടു ഹാജരാവാന്‍ മല്യയോട് കോടതി നിര്‍ദേശിച്ചത്. കേസ് അന്തിമഘട്ടത്തിലെത്തി നില്‍ക്കെ മല്യക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക