|    Jan 18 Wed, 2017 4:57 am
FLASH NEWS

വിജയ്മല്യ താമസിക്കുന്നത് നൂറുകോടിയുടെ ആഡംബരവസതിയില്‍

Published : 25th April 2016 | Posted By: G.A.G

VIJAY_MALLYA

ലണ്ടന്‍: കോടികളുടെ കടബാധ്യതയുമായി നാടുവിട്ട മദ്യരാജാവ് വിജയ്മല്യ ലണ്ടനില്‍ കോടികള്‍ വിലയുള്ള ആഡംബര വസതിയിലാണ് താമസിക്കുന്നതെന്ന്സണ്‍ഡേ ടൈംസ് പത്രം റിപോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലെവിസ് ഹാമില്‍ട്ടന്റെ പിതാവില്‍ നിന്നും ഒരു ബഹുരാഷ്ട്ര കമ്പനി വാങ്ങിയ നൂറുകോടി രൂപ വിലമതിക്കുന്ന ലേഡിവാക് എന്ന കൊട്ടാരത്തിലാണ് മല്യ താമസിക്കുന്നത്.

ഇവിടത്തെ തന്റെ മേല്‍വിലാസം ഇന്ത്യന്‍ അധികൃതരെ അറിയിച്ചതായാണ് മല്യ പറയുന്നത്.
മല്യയുടെ പാസ്‌പോര്‍ട്ട് ഇന്നലെ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. വിദേശ കാര്യ മന്ത്രാലയം അയച്ച കത്തിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. പാസ്‌പോര്‍ട്ട് റദ്ദാക്കിയ തീരുമാനം മല്യയുടെ ബ്രിട്ടനിലെ വാസത്തിന് ഭീഷണിയായിരിക്കുകയാണ്. ഇന്ത്യയിലെ വിവിധ ബാങ്കുകള്‍ക്കായി മല്യ തിരിച്ചടയ്ക്കാനുള്ളത്്് 9,000 കോടി രൂപയാണ്. ഇത്തരത്തിലുള്ള കമ്പനികളെ ഉപയോഗി്ച്ച്്് സ്വത്തുവകകള്‍ വാങ്ങുന്നതില്‍ ബ്രിട്ടന്‍ കര്‍ശന നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്. യഥാര്‍ഥ ഉടമയ്ക്ക്്്് നികുതി സംബന്ധമായ നടപടികളില്‍ നിന്ന്്് ഒളിച്ചു കഴിയാന്‍ ഇത്തരം വസ്തുവകകള്‍ സഹായിക്കുന്നു എന്നതാണ് കാരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 369 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക