|    Apr 23 Mon, 2018 2:32 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

വിജയമോഹവുമായി മാഞ്ചസ്റ്റര്‍

Published : 2nd January 2016 | Posted By: SMR

ലണ്ടന്‍: തുടര്‍ച്ചയായി എട്ടു മല്‍സരങ്ങളില്‍ വിജയമധുരം നുണയാനാവാതെ വിഷമിക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിന് അറുതിയിടാനുച്ച് ഇന്നു കളത്തിലിറങ്ങും. ഇംഗ്ലീഷ് പ്രീമയിര്‍ ലീഗിലെ 20ാം റൗണ്ട് മല്‍സരത്തില്‍ സ്വാന്‍സി സിറ്റിയാണ് റെഡ് ഡെവിള്‍സിന്റെ എതിരാളികള്‍. കഴിഞ്ഞ വര്‍ഷത്തെ തിരിച്ചടിക ള്‍ മറന്ന് പുതുവര്‍ഷത്തില്‍ ജയത്തോടെ തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ് മാഞ്ചസ്റ്റര്‍.
ഇന്നു നടക്കുന്ന മറ്റു മല്‍സരങ്ങളില്‍ ലീഗിലെ ഒന്നാംസ്ഥാനക്കാരായ ആഴ്‌സനല്‍ ന്യൂകാസില്‍ യുനൈറ്റഡിനെയും ലെസ്റ്റര്‍ സിറ്റി ബോണ്‍മൗത്തിനെയും മാഞ്ചസ്റ്റര്‍ സിറ്റി വാട്‌ഫോര്‍ഡിനെയും ലിവര്‍പൂള്‍ വെസ്റ്റ്ഹാമിനെയും സതാംപ്റ്റന്‍ നോര്‍വിച്ചിനെയും സ്‌റ്റോക്ക് സിറ്റി നോര്‍വിച്ചിനെയും സണ്ടര്‍ലാന്റ് ആസ്റ്റന്‍വില്ലയെയും നേരിടും.
പുറത്താക്കല്‍ ഭീഷണിയിലുള്ള മാഞ്ചസ്റ്റര്‍ കോച്ച് ലൂയിസ് വാന്‍ഗാലിന് സ്ഥാനം നിലനിര്‍ത്താന്‍ ഇന്നു ജയം അനിവാര്യമാണ്. 1990നുശേഷം ആദ്യമായാണ് വിവിധ ടൂര്‍ണമെന്റുകളിലായി മാഞ്ചസ്റ്ററിന് തുടര്‍ച്ചയായി എട്ടു കളികളില്‍ ജയിക്കാനാവാതെ പോവുന്നത്. ഈ നാണക്കേട് ഇന്ന് അവസാനിപ്പിക്കാനാണ് മാഞ്ചസ്റ്റര്‍ കച്ച മുറുക്കുന്നത്.
നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിക്കെതിരേ കഴിഞ്ഞ മ ല്‍സരത്തില്‍ ഗോള്‍രഹിത സമ നില വഴങ്ങിയ ശേഷമാണ് ഡെവിള്‍സ് സ്വാന്‍സിയെ സ്വന്തം ഗ്രൗണ്ടിലേക്കു ക്ഷണിക്കുന്നത്. ചെല്‍സിയുമായി സമനില വഴങ്ങേണ്ടിവന്നെങ്കിലും മികച്ച ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ചവച്ച് മാഞ്ചസ്റ്റര്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതേ ശൈലിയില്‍ സ്വാന്‍സിക്കെതിരേയും കളിക്കാനാവും ഡെവിള്‍സിന്റെ ശ്രമം. ചെല്‍സിക്കെതിരായ കളിയിലെ മിന്നുന്ന പ്രകടനത്തിനു ശേഷം താന്‍ രാജിവയ്ക്കില്ലെന്നു വാന്‍ഗാല്‍ പ്രഖ്യാപിച്ചിരുന്നു. ടീം മികച്ച രീതിയില്‍ കളിക്കുമ്പോള്‍ താന്‍ സ്ഥാനമൊഴിയേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എങ്കിലും ഇന്ന് സ്വാന്‍സിക്കെതിരേയും ജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ മാഞ്ചസ്റ്റര്‍ ടീമുടമകള്‍ വാന്‍ഗാലിനെ മാറ്റാന്‍ നിര്‍ബന്ധിതരാവും.
ചെല്‍സിക്കെതിരേ കളിച്ച അതേ ടീമിനെത്തന്നെ വാന്‍ഗാ ല്‍ ഇന്നും നിലനിര്‍ത്തുമെന്നാണ് സൂചന. താളം കണ്ടെത്താനാവാതെ വിഷമിക്കുന്ന ഡച്ച് വിങര്‍ മെംഫിസ് ഡിപായ്ക്ക് ഒരിക്കല്‍ക്കൂടി സൈഡ് ബെഞ്ചിലാവും സ്ഥാനം.
19 മല്‍സരങ്ങളില്‍ നിന്ന് എട്ടു ജയവും ആറു സമനിലയും അഞ്ചു തോല്‍വിയുമടക്കം 30 പോയിന്റോടെ മാഞ്ചസ്റ്റര്‍ ലീഗില്‍ ഏഴാംസ്ഥാനത്താണ്.
അതേസമയം, ലീഗില്‍ ഒന്നാംസ്ഥാനത്തുള്ള ആഴ്‌സന ലും ഒപ്പം തന്നെയുള്ള ലെസ്റ്ററും ജയത്തോടെ മുന്നേറാനുറച്ചാണ് ഇന്നിറങ്ങുക. 39 പോയിന്റോടെ ഇരുടീമും നിലവില്‍ ഒപ്പത്തിനൊപ്പമാണ്. മികച്ച ഗോള്‍ശരാശരിയാണ് ആഴ്‌സനലിനെ തലപ്പത്തെത്തിച്ചത്. മൂന്നു പോയി ന്റ് പിറകിലായി മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാംസ്ഥാനത്തുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss