|    Mar 24 Fri, 2017 1:37 pm
FLASH NEWS

വിജയബാങ്ക് കവര്‍ച്ച; നാലുപ്രതികള്‍ പിടിയില്‍

Published : 3rd October 2015 | Posted By: TK

vijayabank robberyചെറുവത്തൂര്‍: ചെറുവത്തൂര്‍ വിജയബാങ്ക് കവര്‍ച്ചകേസില്‍ മുഖ്യപ്രതിയടക്കം നാലുപ്രതികള്‍ പിടിയില്‍. കര്‍ണാടകയില്‍ വെച്ചാണ് പിടിയിലായത്. ചുമര് തുരന്ന് 4.9 കോടിയുടെ സ്വര്‍ണാഭരണവും രണ്ടേമുക്കാല്‍ ലക്ഷത്തോളം രൂപയും കവര്‍ന്നതാണ് കേസ്.

കാസര്‍കോട് സ്വദേശിയും കുടകില്‍ താമസക്കാരനുമായ മുസ്തഫ,കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ഖാദര്‍,മുബഷിര്‍,അബ്ദുല്‍ ലത്തീഫ് എന്നിവരാണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം കര്‍ണാടക പോലിസിന്റെ സഹായത്തോടെയാണ് പ്രതികളെ ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടിയത്. കവര്‍ന്ന സ്വര്‍ണാഭരണങ്ങളും പണങ്ങളും കണ്ടെത്താനായില്ല. മുസ്തഫ മഞ്ചേശ്വരം സ്വദേശി ഇസ്മായില്‍ എന്ന വ്യാജ പേരിലാണ് ചെറുവത്തൂര്‍ വിജയാബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് താഴെനിലയില്‍ പ്രവര്‍ത്തിക്കുന്ന കടമുറികള്‍ തൃക്കരിപ്പൂര്‍ സ്വദേശിയുടെ സഹായത്തോടെ വാടകക്കെടുത്തത്. സിസിടിവില്‍ പതിഞ്ഞ രേഖാചിത്രം നേരത്തെ തയ്യാറാക്കിയിരുന്നു. ഇവിടെ ജോലിക്കാരായിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ തൊഴിലാളികളെയും അന്വേഷിക്കുന്നുണ്ട്.
എസ്.ബി

(Visited 85 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക