|    Oct 17 Wed, 2018 12:08 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിജയന്‍തോമസ് ബിജെപിയിലേക്കെന്ന് സൂചന

Published : 14th September 2017 | Posted By: fsq

 

തിരുവനന്തപുരം: കെപിസിസി നിര്‍വാഹകസമിതിയംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിജയന്‍ തോമസ് ബിജെപിയിലേക്കെന്ന് സൂചന. മോദി അനുകൂല പ്രസ്താവന പിന്‍വലിക്കണമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം വിജയന്‍ തോമസ് തള്ളിയതോടെയാണ് ബിജെപി ക്യാംപിലേക്കാണ് അദ്ദേഹത്തിന്റെ പോക്കെന്ന സംശയം ശക്തമായത്. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പിന്തുണച്ചതില്‍ തെറ്റില്ലെന്ന് വിജയന്‍ തോമസ് ഇന്നലെ ഒരു മാധ്യമത്തോട് പ്രതികരിച്ചു. തന്റെ പ്രോജക്ടുമായി ഇരുവരെയും ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച പിന്തുണയാണ് അവരെക്കുറിച്ച് നല്ലതു പറയാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഐ ഗ്രൂപ്പിലെ ചില നേതാക്കളുമായുള്ള പ്രശ്‌നങ്ങളാണ് വിജയന്‍ തോമസിന്റെ പ്രതിഷേധത്തിന് കാരണമെന്ന് ആരോപണമുണ്ട്. അതേസമയം, വിജയന്‍ തോമസിനെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള  നീക്കങ്ങള്‍ ബിജെപിയും സജീവമാക്കിയിട്ടുണ്ട്. ക്രൈസ്തവസഭാ പുരോഹിതരെ  ഉപയോഗപ്പെടുത്തിയാണ് വിജയന്‍ തോമസുമായി ചര്‍ച്ച നടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss