|    Jun 24 Sun, 2018 3:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിജയദശമി ആഘോഷത്തിനിടെ വെടിവയ്പ്; 70 പേര്‍ക്കെതിരേ കേസ്

Published : 2nd October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ആഗ്ര കോട്ടയ്ക്കു സമീപം ആകാശത്തേക്കു വെടിയുതിര്‍ത്തു വിജയദശമിആഘോഷിച്ച 70ഓളം വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. ആകാശത്തേക്കു വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണു നടപടി. 70 പേരില്‍ 29 പേരെ മാത്രമാണു തിരിച്ചറിയാനായത്. വീഡിയോ ദൃശ്യം വഴി മറ്റുള്ളവരെ തിരിച്ചറിയാന്‍ കഴിയുമെന്നു പോലിസ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഐപിസി സെക്ഷന്‍ 12 പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. ആഗ്രയിലെ രാംലീല മൈതാനിക്കു സമീപം ഹനുമാന്‍ ക്ഷേത്രത്തിലെ ആഘോഷത്തിനു വംശീയ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രവര്‍ത്തകര്‍ക്കെതിരേ ഗുരുതരമായ കുറ്റം ചുമത്തി. നിയമം ലംഘിച്ചുള്ള വെടിയുതിര്‍പ്പില്‍ ഉള്‍പ്പെട്ടവരുടെ തോക്ക് ലൈസന്‍സ് റദ്ദാക്കുമെന്നും പോലിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss