|    Oct 23 Mon, 2017 4:38 am
Home   >  Sports  >  Football  >  

വിജയത്തിന്റെ ഭാഗമാണ് വിമര്‍ശനങ്ങള്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Published : 2nd January 2016 | Posted By: swapna en

cristiano-ronaldo-gesture_3394414

മാഡ്രിഡ്: കരിയറിലെ വിജയത്തിന്റെ ഭാഗമാണ് വിമര്‍ശനങ്ങളെന്ന് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തന്നെ സ്വാര്‍ത്ഥനെന്നും അഹങ്കാരിയെന്നും വിളിക്കുന്നവരെ ഞാന്‍ ശ്രദ്ധിക്കാറില്ലെന്നും അതെല്ലാം വിജയത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നവനാണ് താനെന്നും പോര്‍ച്ചുഗല്‍ താരവുമായ റൊണാള്‍ഡോ ഒരു സ്പാനിഷ് പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ആരെയും വിമര്‍ശിക്കാതെയും ബന്ധപ്പെടുത്താതെയും നമുക്ക് ജീവിക്കാന്‍ സാധ്യമല്ല. ഞാന്‍ നന്നായി ഉറങ്ങുന്നു. മറ്റുള്ളവരെ സഹായിക്കുന്നു. മനസമാധാനമായി ജീവിക്കുന്നു. ഞാന്‍ വ്യത്യസ്തനായി ചിന്തിക്കുന്നവനാണ്. 11 വയസ്സില്‍ എന്റെ വസ്ത്രങ്ങള്‍ ഞാന്‍ സ്വന്തമായി ഇസ്തിരി ഇടുമായിരുന്നു. അടുത്തു കാലത്ത് മാനസികമായുള്ള ശക്തി നഷ്ടപ്പെടുന്നുണ്ട്-താരം പറഞ്ഞു. ഈ സീസണില്‍ 23 മല്‍സരങ്ങളില്‍ നിന്നായി 25 ഗോളുകള്‍ റൊണാള്‍ഡോ നേടിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക